കണ്ണൂര്‍ : പടക്കക്കടയുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി . കണ്ണൂര്‍ തഹസീല്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് കല്യാശ്ശേരിയിലെ വീട്ടില്‍വെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‌റെ പിടിയിലായത്. ഇടതു സംഘടനയായ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്ര ബോസ്. ലൈസന്‍സ് പുതുക്കാന്‍ തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പടക്കക്കട ഉടമ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പണം തഹസില്‍ദാരുടെ വീട്ടിലെത്തി പടക്കക്കട ഉടമ നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: