കാട്ടാക്കട: കുഞ്ഞുങ്ങളെ കൂട്ടുകാരായി കണ്ട് വളര്‍ത്തണമെന്ന് സിനിമാതാരം പ്രവീണ. കുട്ടികളെ വളര്‍ത്തേണ്ട രീതിയില്‍ കാലഘട്ടത്തിന്റേതായ മാറ്റം വന്നു തുടങ്ങി. കാട്ടാക്കടയില്‍ ജാഗ്രതായാത്രയില് മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. നമ്മുടെ മുന്‍ തലമുറയിലെ വീട്ടുകാരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തവരാണ് ഇന്നത്തെ തലമുറ, അതുകൊണ്ടുതന്നെ അവരോടുള്ള സമീപനം മാറണം. ഒരുപരിധിവരെ കുട്ടികളിലെ ലഹരിക്ക് മുതിര്‍ന്നവരും കാരണക്കാരാകാം പ്രവീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: