ബാങ്കോക്ക് : മ്യാന്‍മറില്‍ നടന്ന ഭൂകമ്പത്തില്‍ അയല്‍രാജ്യമായ തായ് ലാന്‍റിലെ 33 നിലയുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ വൈറല്‍. തായ് ലാന്‍റിന്റെ തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള ഏറ്റവും വലിയ മാര്‍ക്കറ്റായ ചാറ്റുചാക്ക് മാര്‍ക്കറ്റിലെ ഒരേയൊരു കെട്ടിടം മാത്രമാണ് തകര്‍ന്നുവീണത്. ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ഒരു ചൈനീസ് കമ്പനിയാണ്. ചൈന റെയില്‍വേ നമ്പര്‍ 10 എന്ന ചൈന ആസ്ഥാനമായ കമ്പനിയാണ് ഈ കെട്ടിടം പണിയുന്നത്. ജെജെ മാര്‍ക്കറ്റ് എന്നും അറിയപ്പെടുന്ന ബാങ്കോക്കിലെ ഏറ്റവും വലിയ ഈ മാര്‍ക്കറ്റില്‍ ചൈനീസ് കമ്പനി നിര്‍മ്മിച്ച കെട്ടിടം മാത്രം തകര്‍ന്നുവീണത് കെട്ടിടനിര്‍മ്മാണത്തിലെ കാര്യക്ഷമതയില്ലായ്മയാണ് പുറത്തുകൊണ്ടുവരുന്നത്.
ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് തായ് ലാന്‍റ് ഉപപ്രധാനമന്ത്രി അനുടിന്‍ ചാണ്‍വിരാകുല്‍. . ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നേരെ താഴേക്കാണ് കുത്തനെയാണ് ചീട്ടുകൊട്ടാരം പോലെ കെട്ടിടം തകര്‍ന്നുവീഴുന്നത്. തായ് ലാന്‍റിന്റെ സ്റ്റേറ്റ് ഓഡിറ്റ് ഓഫീസാണ് പണിതുകൊണ്ടിരിക്കുന്ന കെട്ടിടം. ഇതില്‍ ചൈനാക്കമ്പനിക്ക് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. 213 കോടി ബാത് (തായ് ലാന്‍റ് കറന്‍സി) ചെലവില്‍ 33 നിലയുള്ള ഈ കെട്ടിടം 2020ല്‍ നിര്‍മ്മാണം തുടങ്ങിയതാണ്. കെട്ടിടനിര്‍മ്മാണത്തിന് പിന്നില്‍ അടിമുടി അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്. ചൈന റെയില്‍വേ നമ്പര്‍ 10 എന്ന ചൈന ആസ്ഥാനമായ കമ്പനിയ്‌ക്കാണ് നിര്‍മ്മാണത്തില്‍ പങ്കാളിത്തം ഉള്ളത്.
7.7 റിച്ചര്‍ സ്കെയില്‍ അടയാളപ്പെടുത്തിയ ശക്തമായ ഭൂചനമാണ് ഉണ്ടായത്. പണിതുകൊണ്ടിരിക്കുന്ന കെട്ടിടമായതിനാല്‍ 10 പേര്‍ മാത്രമാണ് മരിച്ചത്. ഈ കെട്ടിടത്തിന് ഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ബഹുനിലക്കെട്ടിടം പണിതവര്‍ ഭൂചലനം കണക്കിലെടുത്തിരുന്നില്ല. മറ്റൊന്ന് തായ് ലാന്‍റിലെ തലസ്ഥാനമായ ബാങ്കോക്കിലേത് പൊതുവേ ഉറച്ച മണ്ണല്ല.
തായ് ലാന്‍റിലെ സ്ട്രക്ചറല്‍ എഞ്ചിനിയേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അമൊന്‍ പിമണ്‍മാസ് പറയുന്നത് ബാങ്കോക്കില്‍ പത്ത് ശതമാനത്തില്‍ താഴെ കെട്ടിടങ്ങള്‍ മാത്രമാണ് ഭൂചലനസുരക്ഷ പാലിക്കുന്നത്. 2007 സര്‍ക്കാര്‍ എല്ലാ കെട്ടിടങ്ങളും ഭൂചലനസുരക്ഷയോടെ പണിയണമെന്ന് നിര്‍ദേശിച്ചിരുന്നു. പൊതുവേ കാറ്റിനെ പ്രതിരോധിക്കുന്ന രീതിയിലാണ് ബഹുനിലക്കെട്ടിടങ്ങള്‍ പണിയുന്നത്. അല്ലാതെ നിര്‍മ്മാതാക്കള്‍ ഭൂചലനം കണക്കിലെടുക്കാറില്ലെന്നും അമൊന്‍ പിമണ്‍മാസ് പറയുന്നു. ഭൂചലന തരംഗങ്ങള്‍ മൂലമുള്ള പ്രതിധ്വനിയുടെ ആഘാതം10ന് മുകളില്‍ നിലയുള്ള കെട്ടിടങ്ങള്‍ക്ക് താങ്ങാന്‍ സാധാരണ കഴിയാറില്ലെന്നും അമൊന്‍ പിമണ്‍മാസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: