മുംബൈ: ഈദിന് മുംബൈ നഗരത്തില്‍ ഹിന്ദു-മുസ്ലിം കലാപം പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാമെന്ന് സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം എത്തിയതോടെ മുംബൈ പൊലീസ് പട്രോളിംഗും സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ട്. ഈദ് ആഘോഷ ദിനങ്ങളായ മാര്‍ച്ച് 31, ഏപ്രില്‍ 1 ദിവസങ്ങളില്‍ കലാപം നടക്കുമെന്നാണ് സന്ദേശത്തിലുള്ളത്.
ദാവൂദ് ഇബ്രാഹിം ഉയര്‍ന്നുവന്ന ഡോംഗ്രിയില്‍ കലാപമുണ്ടാകുമെന്ന് സൂചന
ഡോംഗ്രിയിലാണ് വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുക എന്നും പറയുന്നു. താനെ ജില്ലയിലെ തുറമുഖ നഗരമാണ് ഡോംഗ്രി. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉയര്‍ന്നുവന്ന സ്ഥലമാണ് ഡോംഗ്രി. തുറമുഖനഗരത്തില്‍ മുസ്ലിം തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശമാണ്. ഇവിടെ ബംഗ്ലാദേശില്‍ നിന്നുള്ളവരും മ്യാന്‍മര്‍ സ്വദേശികളായ രോഹിംഗ്യ മുസ്ലിങ്ങളും നുഴഞ്ഞുകയറ്റക്കാരായി എത്തിയിട്ടുള്ള പ്രദേശം കൂടിയാണ്.
കലാപത്തിന് പിന്നില്‍ ബംഗ്ലാദേശി, രോഹിംഗ്യ, പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍
മുംബൈ പൊലീസിനു പുറമെ ഭീകരവാദ വിരുദ്ധ യൂണിറ്റും ഇന്‍റലിജന്‍സ് വകുപ്പും ജാഗ്രതപാലിക്കുന്നുണ്ട്. ഈദിന് വര്‍ഗ്ഗീയ കലാപത്തോടൊപ്പം തീവെയ്പും ബോംബ് സ്ഫോടനവും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഈ ഭീഷണിയില്‍ പറയുന്നു.
അനധികൃതമായി മുംബൈയില്‍ കുടിയേറിയ റോഹിംഗ്യ മുസ്ലിങ്ങള്‍, ബംഗ്ലാദേശികള്‍, പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ എന്നിവരായിരിക്കും കലാപത്തിന് പിന്നിലെന്നും സൂചനകളുണ്ട്. സമൂഹമാധ്യമമായ എക്സില്‍ ആണ് നവി മുംബൈ പൊലീസിനെക്കൂടി ടാഗ് ചെയ്തുകൊണ്ട് വര്‍ഗ്ഗീയ കലാപം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.
മുംബൈ നഗരം ഉടനീളം പൊലീസ് ജാഗ്രത പാലിക്കുകയാണ്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാരിനോട് രാഷ്‌ട്രീയ ശത്രുക്കള്‍ക്ക് പക
ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാര്‍ മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ വന്നതിനോട് അവിടുത്തെ രാഷ്‌ട്രീയ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ശരത് പവാറിന്റെ എന്‍സിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും കോണ്‍ഗ്രസും നിരാശയിലാണ്. ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താവുന്ന ഒരു അനിഷ്ടസംഭവത്തിന് രാഷ്‌ട്രീയ എതിരാളികള്‍ ദാഹിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരമൊരു കലാപ വാര്‍ത്ത എത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ അതിനെ അതീവജാഗ്രതയോടെയാണ് എടുത്തിരിക്കുന്നത്. മാത്രവുമല്ല, കുനല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മഹാരാഷ്ട ഉപമുഖ്യമന്ത്രി എക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യതാക്കറെയ്‌ക്ക് എതിരെ ദിഷാ സാലിയന്‍ എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് പുനരന്വേഷണം നടത്താന്‍ പോവുകയാണ്. ഇതിന് പുറമെ മുംബൈ ഹൈക്കോടതി ഈ കേസില്‍ എപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുകയുമാണ്. മാധ്യമശ്രദ്ധ ആദിത്യ താക്കറേയില്‍ നിന്നും മറ്റെന്തെങ്കിലും വാര്‍ത്തയിലേക്ക് തിരിച്ചുവിടാന്‍ ഉദ്ധവ് താക്കറെ പക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതും വര്‍ഗ്ഗീയ കലാപ വാര്‍ത്തയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: