ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പിഎംഎസ്‌വൈഎം). പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
കര്‍ഷകത്തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങിയ അസംഘടിത മേഖലയിലെ 18 മുതല്‍ 40 വയസ് വരെ പ്രായമുളള തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. തൊഴിലാളികള്‍ പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനമുളളവരും ഇപിഎഫ്/എന്‍പിഎസ് /ഇഎസ് ഐ തുടങ്ങിയ മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ അംഗമല്ലാത്തവരും ആയിരിക്കണം.
അപേക്ഷകന്‍ ആധാര്‍ കാര്‍ഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട്/ ജന്‍ധന്‍ അക്കൗണ്ട് വിവരങ്ങളുമായി അടുത്തുളള കോമണ്‍ സര്‍വ്വീസ് സെന്റര്‍ വഴി രജിസ്ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ താലൂക്കുകളിലെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: