നാഗ്പൂർ: ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറിന്റെയും എംഎസ് ഗോൾവാൾക്കറിന്റെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇരുവരും ‘സംഘത്തിന്റെ രണ്ട് ശക്തമായ തൂണുകളാണെന്ന് മോദി വിശേഷിപ്പിച്ചു.
“ഏറ്റവും ആദരണീയനായ ഡോ. ഹെഡ്‌ഗേവാർ ജിക്കും ബഹുമാന്യനായ ഗുരുജിക്കും വീണ്ടും വീണ്ടും അഭിവാദ്യങ്ങൾ. അവരുടെ ഓർമ്മകൾ സംരക്ഷിക്കുന്ന ഈ സ്മാരക ക്ഷേത്രത്തിൽ ഇവിടെ വരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സംസ്കാരം, ദേശീയത, സംഘടനാ മനോഭാവം എന്നിവയുടെ മൂല്യങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ഈ സ്ഥലം, രാഷ്‌ട്രസേവനത്തിൽ മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സംഘത്തിന്റെ രണ്ട് ശക്തമായ തൂണുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ സ്ഥലം, രാജ്യത്തെ സേവിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് വളണ്ടിയർമാർക്കുള്ള ഊർജ്ജ സ്രോതസ്സാണ്. നമ്മുടെ പരിശ്രമങ്ങളിലൂടെ ഭാരതമാതാവിന്റെ മഹത്വം വളർന്നുകൊണ്ടേയിരിക്കട്ടെ!” – സന്ദേശത്തിൽ മോദി കുറിച്ചു.
നാഗ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി, അത്യാധുനിക നേത്ര ആശുപത്രിയായ മാധവ് നേത്രാലയയുടെ ശിലാസ്ഥാപനം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷം ആദ്യമാണ് മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ വിജയദശമി ദിനത്തില്‍ തുടക്കംകുറിക്കാനിരിക്കേയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി തുടങ്ങിയവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
पीएम श्री @narendramodi ने महाराष्ट्र के नागपुर स्थित स्मृति मंदिर में राष्ट्रीय स्वयंसेवक संघ (RSS) के संस्थापक डॉ. केशव बलिराम हेडगेवार स्मारक पहुंचकर उन्हें श्रद्धांजलि अर्पित की। pic.twitter.com/uSmoOzXYYg
— BJP (@BJP4India) March 30, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: