തിരുവനന്തപുരം: എമ്പുരാന് സാമൂഹ്യവിരുദ്ധത നിറഞ്ഞ തറപ്പടമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സിനിമ ഇന്നലെ രാത്രിയാണ് കണ്ടതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് പറയുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. ഹിന്ദുവിരുദ്ധ രാഷ്ട്രീയം മാറ്റിവെച്ചാല്‍ പോലും ശരാശരിയിലും താഴെ നിലവാരമുള്ള സിനിമയാണത്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും സമൂഹത്തില്‍ വിഷം കുത്തിവെയ്ക്കാനും മാത്രമേ പൃഥ്വിരാജിന്റെ നടപടി സഹായിക്കൂ എന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
”എംപുരാന് ഇന്നലെ രാത്രിയാണ് കണ്ടത്. കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ലാത്തതിനാലാണ് ഇതുവരെ മൗനം പാലിച്ചത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു തറ സിനിമ. അതിലെ ഹിന്ദു വിരുദ്ധ രാഷ്ട്രീയം മാറ്റി വെച്ചാല്‍ പോലും ശരാശരിയില്‍ താഴെ നിലവാരം മാത്രമാണ് സിനിമയ്ക്ക് ഉള്ളത്.
ടൈറ്റില്‍ കാര്‍ഡിന് മുമ്പ് കാണിക്കുന്ന നിഷേധ പ്രസ്താവന (Disclaimer) യിലെ
‘We do not intend to hurt the sentiments of any individual, commcommunity, sect , profession, cast, belief or religion. We do not intend to portray any individual, organisation, place, country or community in bad light.’ എന്ന സത്യപ്രസ്ഥാവനയുടെ നഗ്നമായ ലംഘനമാണ്. ഇവിടെ തുടങ്ങുന്നു പൃഥ്വിരാജ് നടത്തുന്ന ചതി.
ഗോധ്ര ഇല്ലെങ്കില്‍ ഗുജറാത്ത് കലാപം ഇല്ലെന്ന ലളിത യുക്തിയെ പോലും അട്ടിമറിച്ച് ഒരു വിഭാഗത്തിന്റെ തലയിലേക്ക് എല്ലാ പാപവും ഇറക്കി വെക്കാനുള്ള ശ്രമം അത്ര നിഷ്കളങ്കമല്ല. ഭൂരിപക്ഷ സമുദായമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന ദുഷിപ്പ് വമിപ്പിക്കുന്നത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും സമൂഹത്തില്‍ വിഷം കുത്തിവെക്കാനും മാത്രമേ ഉപകരിക്കൂ. ഇത് അറിയാത്ത നിഷ്കു ജന്മമല്ല സംവിധായകന്റേത്. അതിനെ ശക്തമായി ചെറുക്കേണ്ടത് പുരോഗമന സമൂഹത്തിന്റെ കടമയാണ്.
പറയുന്നത് ഫിക്ഷന്‍ ആണെങ്കില്‍, അത് മൂലം സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകാതെ നോക്കേണ്ട ബാധ്യത കലാകാരന് ഉണ്ട്. അതല്ല ചരിത്രമാണ് പറയുന്നതെങ്കില്‍ അതിന് വസ്തുതയുടെ പിന്‍ബലമുണ്ടാകണം. ഇത് രണ്ടും പാലിക്കുന്നതില്‍ എമ്പുരാന്റെ സംവിധായകന് അമ്പേ പരാജയപ്പെട്ടു. ആരെയൊക്കെയോ സുഖിപ്പിക്കാന്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംവിധായകന് ഒരിക്കലും മികച്ച കലാകാരന് ആവില്ല. വേണമെങ്കില്‍ പണത്തിനോട് ആര്‍ത്തിയുള്ള കച്ചവടക്കാരന് ആണെന്ന് പറയാം. സുഡാപ്പികളുടെയും മൗദൂദികളുടെയും സര്‍ട്ടിഫിക്കറ്റ് കിട്ടാനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാന്‍ കഴിയുന്ന ഒറ്റുകാരന് എന്ന ലേബല്‍ ആണ് സംവിധായകന് കൂടുതല്‍ ഇണങ്ങുക.
മേല്‍പ്പറഞ്ഞ സാമൂഹ്യ പ്രതിബദ്ധതയുടെ അഭാവം മാറ്റി നിര്‍ത്തിയാലും സിനിമ അടിമുടി നിലവാരമില്ലാത്തതാണ്. തല്ലിപ്പൊളി തമിഴ് സിനിമകളെ അനുകരിച്ച് 2530 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന നായകനും വില്ലനും, ബാഹുബലിയിലെ സംഘട്ടന രംഗത്തെ ഈച്ച കോപ്പി ആക്കിയ കത്തി കൈമാറി കൊല്ലുന്ന നായകന്മാര്, ഒരു മാറ്റവുമില്ലാതെ ഒരേ പോലെ പകര്‍ത്തി വെച്ചിരിക്കുന്ന രാഷ്ട്രീയ പൊതു യോഗങ്ങള്‍,
മൈനസ് ഡിഗ്രി സെല്‍ഷ്യസില്‍ ഒഴിച്ച് വെച്ചിരിക്കുന്ന ജ്യൂസ് ഈസിയായി കുടിക്കുന്ന ഗോവര്ദ്ധന്, അവസാനം താന്‍ എന്തിനാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ മരിക്കുന്ന വില്ലന്‍.
ക്ലൈമാക്സ് സീന്‍ മറ്റൊരു സംശയത്തിനും ഇട നല്കുന്നു. സ്വന്തം കുടുംബത്തെ ഉള്‍പ്പെടെ നൂറുണക്കിന് ആള്‍ക്കാരെ കൊല്ലുന്ന വില്ലനോട് അതിന് സാക്ഷിയായ നായകന് സംഭവം നടന്ന അതേ കെട്ടിടത്തില്‍ വെച്ച് പ്രതികാരം ചെയ്യുമ്പോള്‍ പഴയ സംഭവത്തെ കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലും നടത്താത്തത് എന്തുകൊണ്ടാണെന്ന് സംശയമുണ്ട്. അവിടെയാണ് തിരക്കഥയില്‍ തിരക്കഥാകൃത്തും നായകനും അറിയാത്ത സംഭവങ്ങള്‍ തിരുകി കയറ്റിയോ എന്ന് സംശയം തോന്നുന്നത്. ഏത് നിലവാര സൂചിക കൊണ്ട് അളന്നാലും സാമൂഹ്യ വിരുദ്ധ തറപ്പടം മാത്രമാണ് എംപുരാന്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: