ലക്നൗ : നവരാത്രി ദിനങ്ങളിൽ വാരണാസിയിൽ മാംസവ്യാപാരത്തിന് വിലക്കേർപ്പെടുത്തി അധികൃതർ . കശാപ്പ് ശാലകൾ അടച്ചിടുമെന്നും , ഉത്തരവ് നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് മുനിസിപ്പൽ കമ്മീഷണർ അക്ഷത് വർമ പറഞ്ഞു.
എക്‌സിക്യുട്ടീവ് ബോർഡിന്റെ തീരുമാനമനുസരിച്ച്, നവരാത്രി കാലത്ത് പൊതുബോധവൽക്കരണ കാമ്പയിനും ആരംഭിക്കും.സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാകും . ഈ കാലയളവിൽ ഏതെങ്കിലും ഇറച്ചി കടകൾ തുറന്നതായി കണ്ടാൽ ഉചിതമായ നടപടി സ്വീകരിക്കും.
സമീപ വർഷങ്ങളിൽ, ഉത്തർപ്രദേശിലെ പല നഗരങ്ങളിലും മതപരമായ വിശുദ്ധിയും പൊതുവികാരവും നിലനിർത്തുന്നതിനായി പ്രധാന ഹിന്ദു ഉത്സവങ്ങളിൽ മാംസം വിൽക്കുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: