ബെംഗളൂരു: വിദേശത്തു നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ നടി രണ്യ റാവുവിനെ സഹായിച്ച സ്വര്‍ണ വ്യാപാരി സാഹില്‍ ജെയിനിനെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വര്‍ണവുമായി രണ്യ വിമാനത്താവളത്തില്‍ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണ് സാഹില്‍. പല തവണയായി രണ്യ കടത്തിയ സ്വര്‍ണം വില്ക്കാന് സഹായിച്ചത് സാഹിലാണെന്ന് ഡിആര്‍ഐ കണ്ടെത്തി. ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ സാഹിലിനെ ഡിആര്ഐയിട കസ്റ്റഡിയില്‍ വിട്ടു.
ബെല്ലാരിയില്‍ വസ്ത്രവ്യാപാരം നടത്തുന്ന മഹേന്ദ്ര ജെയിനിന്റെ മകനായ സാഹില്‍ മുമ്പ് സ്വര്‍ണക്കടത്തു കേസില്‍ മുംബൈയില്‍ അറസ്റ്റിലായിട്ടുണ്ട്. മുംബൈയിലെ സ്വര്‍ണക്കടത്തു മാഫിയയുമായ് അടുത്ത ബന്ധമുണ്ടെന്നും ഡിആര്‍ഐ കണ്ടെത്തി. പത്തു മാസത്തിനിടെ രണ്യ കടത്തിയ 180 കിലോ സ്വര്‍ണം വില്ക്കാന് സാഹില്‍ സഹായിച്ചിട്ടുണ്ടെന്നാണു കണ്ടെത്തല്‍. കേസിലെ രണ്ടാം പ്രതിയും തെലുങ്ക് നടനുമായ തരുണ്‍ രാജു കൊണ്ടരുവും രണ്യയും ഇപ്പോള്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: