തിരുവനന്തപുരം: സമരത്തിന്റെ അന്‍പതാം ദിവസമായ 31ന് സെക്രട്ടറിയേറ്റിന് മുന്പില് ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മുടിമുറിക്കുമെന്നും അന്നേ ദിവസം സമരപന്തലില്‍ എത്താന്‍ കഴിയാത്തവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വച്ച് സമരത്തിന് പിന്തുണ അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി.
വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി. കെ. സദാനന്ദന്, സമരസമിതി നേതാക്കളായ റോസി, ബിന്ദു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: