വാഷിംഗ്ടണ്‍: ലോകത്തില്‍ തുടര്‍ച്ചയായി നാലാം തവണയും സമ്പന്നരില്‍ ഒന്നാമനായി തുടര്‍ന്ന് ഇലോണ്‍ മസ്ക്. സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഗ്ലോബല്‍ പുറത്തിറക്കിയ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ഇലോൺ മസ്ക് നിലനിര്‍ത്തി. അദ്ദേഹത്തിന്റെ ആസ്തി 42000 കോടി ഡോളര്‍ ആയി ഉയര്‍ന്നു.
ഇലോണ്‍മസ്കിന്റെ സമ്പത്ത് കുമിഞ്ഞ്കൂടാന്‍ ഡൊണാള്‍ഡ് ട്രംപ് കാരണമായി
അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയത് ഇലോണ്‍ മസ്കിന്റെ സമ്പത്ത് കുതിച്ചുചാടാന്‍ കാരണമായെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്‌ലയുടെ ഓഹരി വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് ട്രംപ് ഇഫക്ട് മൂലമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
ഏപ്രില്‍ രണ്ട് മുതല്‍വിദേശത്ത് നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാറായ ടെസ് ലയുടെ വില്‍പന അമേരിക്കയില്‍ വര്‍ധിപ്പിക്കും.
ബഹിരാകാശയാത്രയ്‌ക്ക് വേണ്ട ഉപഗ്രഹങ്ങള്‍ നിര്‍മ്മിയ്‌ക്കുന്ന സ്പേസ് എക്സ് എന്ന കമ്പനിയുടെ ഉപകമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ബിസിനസില്‍ വന്‍കുതിപ്പാണ്. ട്രംപ് അധികാരത്തില്‍ വന്നത് വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതോടെ സ്റ്റാര്‍ലിങ്കിന്റെ ലാഭം കുതിച്ചുചാടുകയാണ്.
ആസ്തി 18900 കോടി ഡോളറോളം വര്‍ധിച്ചു
ഇലോണ്‍ മസ്കിന്റെ ആസ്തി 82 ശതമാനത്തോളം വളര്‍ന്നു. ഏകദേശം 18900 കോടി ഡോളർ ആണ് വർദ്ധിച്ചത്. അഞ്ച് വർഷത്തിനിടെ നാലാം തവണയാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമയായ ഇലോൺ മസ്‌ക് ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പന്നന്‍ ആയത്.
യുഎസിലെ നിരവധി ശതകോടീശ്വരന്മാർക്ക് ഈ ‘ട്രംപ് ഇഫക്റ്റ്’ ഗുണം ചെയ്തു. മസ്‌കിന് പുറമേ, ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, ആമസോണിന്റെ ജെഫ് ബെസോസ്, എൻവിഡിയയുടെ ജെൻസൺ ഹുവാങ് എന്നിവരും ട്രംപിന്റെ അധികാരത്തിലേക്കുള്ള വരവിന്റെ നേട്ടങ്ങൾ കൊയ്തവരാണ്.
ലോകത്തിലെ സമ്പന്നര്‍ ഇവരാണ്:
1. ഇലോണ്‍ മസ്ക്
2.ജെഫ് ബെസോസ് (ആമസോണ്‍)
3.മാര്‍ക് സക്കര്‍ ബര്‍ഗ് (ഫെയ്സ് ബുക്ക്, മെറ്റ)
4.ലാറി എലിസണ്‍ (ഒറകിള്‍ സോഫ്ഫ് വെയര്‍ കമ്പനി)
5.വാറന്‍ ബഫെറ്റ് (ഓഹരി വ്യാപാരി)
6.ബെര്‍നാഡ് അര്‍നോള്‍ട് ആന്‍റ് ഫാമിലി (ഫ്രഞ്ച് ആഡംബരവസ്തുനിര്‍മ്മാണക്കമ്പനിയായ എല്‍ വി എം എച്ച് ഉടമ)
7.ലാറി പേജ് (ഗൂഗിള്‍)
8.സെര്‍ജി ബിന്‍ (ഗൂഗിള്‍)
9.സ്റ്റീവ് ബാള്‍മര്‍ (മൈക്രോസോഫ്റ്റ് മുന്‍ സിഇഒ)
10. അമാന്‍ഷിയോ ഒര്‍ടേഗ (സ്പെയിനില്‍ നിന്നുള്ള ഇൻഡിടെക്‌സ് ഫാഷൻ ഗ്രൂപ്പിന്റെ സ്ഥാപകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: