Kerala

പാലക്കാട് മിണ്ടാപ്രാണിയോട് കൊടുംക്രൂരത: മോഷ്ടിച്ച പശുവിന്റെ കയ്യും കാലും മുറിച്ചെടുത്തു

Published by

പാലക്കാട് മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്തു.തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്.

വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി. തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: crimecow