കൊച്ചി: ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന് ഒക്‌ടോബര്‍ രണ്ട് വിജയദശമി ദിനത്തില്‍ തുടക്കമാകുമെന്ന് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1925 വിജയദശമി ദിവസം സ്ഥാപിതമായ ആര്‍എസ്എസ് 100 വര്‍ഷം പിന്നിടുന്നു. ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് അഖില ഭാരതീയ പ്രതിനിധിസഭയില്‍ അന്തിമ രൂപമായി. 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെയുള്ള ഒരു വര്‍ഷ ശതാബ്ദി പരിപാടികളില്‍ ആറ് സവിശേഷ കാര്യക്രമങ്ങള്‍ക്കു രൂപം നല്കി.
വിജയദശമിക്ക് ഖണ്ഡ്, നഗര്‍ തലത്തില്‍ ഗണവേഷധാരികളായ സ്വയംസേവകരും പൊതുസമൂഹവും അണിനിരക്കുന്ന പൊതുപരിപാടികളും കേരളത്തില്‍ നവംബര്‍ മുതല്‍ 2026 ജനുവരി വരെ എല്ലാ വീടുകളിലുമെത്തുന്ന വിപുലമായ ജനസമ്പര്‍ക്ക പരിപാടികളുമുണ്ട്. പഞ്ചപരിവര്‍ത്തനം (കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ, പൗരബോധമെന്ന ആശയം) എല്ലാവരിലുമെത്തിക്കുകയാണ് ലക്ഷ്യം.
മണ്ഡല്‍ കേന്ദ്രങ്ങളിലും പ്രാദേശികമായും ഹിന്ദുസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. വിവേചനമൊന്നുമില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസത സന്ദേശം സമ്മേളനങ്ങളിലുയരും. ഖണ്ഡ് (താലൂക്ക്), നഗര കേന്ദ്രങ്ങളില്‍ സാമാജിക സദ്ഭാവനാ സമ്മേളനങ്ങളുമുണ്ട്.
ദേശീയ വിഷയങ്ങളില്‍ സമൂഹത്തിന് ശരിയായ ആശയങ്ങള്‍ പകരാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാരസഭകള്‍ നടത്തും. പ്രായം പതിനഞ്ചിനും മുപ്പതിനുമിടെയുള്ളവര്‍ക്കായി പരിപാടികള്‍ ആസൂത്രണം ചെയ്യും.
എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററിലെ വാര്‍ത്താസമ്മേളനത്തില്‍ ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: