കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ മൊതബാരിയിൽ രാമനവമിക്ക് മുമ്പ് മതമൗലികവാദികൾ ഹിന്ദുക്കളെ ആക്രമിച്ച സംഭവം പുറത്തുവന്നു. ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ എക്‌സിൽ പങ്കുവച്ചത്.
“മാൾഡയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം. മാൾഡ ജില്ലയിലെ മൊതബാരിയിൽ ചില അക്രമികൾ ഹിന്ദുക്കളുടെ കടകൾ ലക്ഷ്യമിടുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഹിന്ദുക്കളുടെ കടകൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ കടകൾ മാത്രമാണ് ലക്ഷ്യമിടുന്നത്. റോഡിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും അക്രമികൾ കേടുപാടുകൾ വരുത്തിയിട്ടുണ്ട്” – അദ്ദേഹം എക്സിൽ എഴുതി.
കൂടാതെ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പശ്ചിമ ബംഗാൾ ഡിജിപിയോട് ആവശ്യപ്പെട്ടു. ഹിന്ദു കടയുടമകൾക്ക് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരാതിരിക്കാൻ കർശന നടപടിയെടുക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും ഡിജിപി രാജീവ് കുമാറിനോടും മാൾഡ ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാർ യാദവിനോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹം പോസ്റ്റ് ചെയ്ത അക്രമ സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്.
വീഡിയോയിൽ നൂറുകണക്കിന് കലാപകാരികളുടെ ഒരു കൂട്ടം ഇസ്ലാമിക പതാകകളുമായി ഹിന്ദുക്കളുടെ കടകളിലേക്ക് നീങ്ങുന്നത് കാണാം. ഈ സമയത്ത്, മതമൗലികവാദികൾ ആക്രോശിക്കുകയും ഹിന്ദുക്കളുടെ നിരവധി കടകളും റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി ബലപ്രയോഗത്തിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
അതേ സമയം കഴിഞ്ഞ വർഷം പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെയുണ്ടായ അക്രമാസക്തമായ സംഘർഷങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി ചാർജും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടിവന്നിരുന്നു. രാമനവമിയുടെ ഭാഗമായി ഘോഷയാത്ര നടക്കാൻ തുടങ്ങുന്നതിനിടെ ആളുകൾ മേൽക്കൂരയിൽ നിന്ന് കല്ലെറിയുന്ന വീഡിയോയും വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: