അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.rakcon.com ല്‍
ഏപ്രില്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കും
സെലക്ഷന്‍ ടെസ്റ്റ് ജൂണ്‍ ഒന്നിന്
കേന്ദ്രസര്‍ക്കാരിന് കീഴില്‍ ന്യൂദല്‍ഹിയിലുള്ള രാജ്കുമാരി അമൃത് കൗര്‍ നഴ്‌സിങ് കോളജില്‍ 2025-26 സെഷനിലേക്ക് എംഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.rakcon.com- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ദല്‍ഹി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്. നാല് സെമസ്റ്ററുകളായുള്ള 2 വര്‍ഷത്തെ കോഴ്‌സില്‍ 27 സീറ്റുകളുണ്ടാവും. വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപ.
പ്രവേശനയോഗ്യത: മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ബിഎസ്‌സി നഴ്‌സിങ് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷാ ഫീസ് 1500 രൂപ. പ്രിന്‍സിപ്പല്‍, രാജ്കുമാരി അമൃത്കൗര്‍ കോളജ് ഓഫ് നഴ്‌സിങ്ങിന് ന്യൂദല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യാം. ഏപ്രില്‍ 25 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷ അയക്കേണ്ട വിലാസം:- The Principal, Rajkumari Amrit Kaur College of Nursing, Lajpat Nagar IV, Near Moolchand Metro Station, New Delhi-110024. Phone: 011-26436788, 26435270. E-mail: [email protected] ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് സെലക്ഷന്‍ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: