ചെന്നൈ: തമിഴ്നാട്ടില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം ഏതാണ്ട് ഉറപ്പായി. ബുധനാഴ്ച ദല്‍ഹിയില്‍ അമിത് ഷായും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സംഘവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സഖ്യത്തിനുള്ള സാധ്യത ഉറപ്പായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് 2026ല്‍ പ്രഖ്യാപിക്കുമെന്നാണ് യോഗത്തിന് ശേഷം മുന്‍ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി അഭിപ്രായപ്പെട്ടത്. ചൊവ്വാഴ്ച അദ്ദേഹം ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ടപ്പോള്‍ മുതല്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞിരുന്നു. “എന്തിനാണ് നിങ്ങള്‍ തിരക്ക് കൂട്ടുന്നത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്ലല്ലോ? ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് 2026ല്‍ പ്രഖ്യാപനമുണ്ടാകും.” – എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. പക്ഷെ അമിത് ഷായുമൊത്തുള്ള പളിനസ്വാമിയുടെയും സംഘത്തിന്റെയും ചര്‍ച്ചകളും മറ്റും ഏതാണ്ട് ധാരണയിലെത്തിയതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു.
10 കോടി രൂപ ചെലവില്‍ ദല്‍ഹിയില്‍ നിര്‍മ്മിച്ച എഐഎഡിഎംകെ ഓഫീസിന്റെ ഉദ്ഘാടനം പളനിസ്വാമി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: