ന്യൂഡൽഹി ; രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും . പുതിയ പാമ്പൻ പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 2025 ഏപ്രിലിൽ പ്രവർത്തനക്ഷമമാകുന്ന പാമ്പൻ പാലത്തിന് 2.10 കിലോമീറ്റർ നീളമുണ്ട്.
പാമ്പൻ പാലം തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായാണ് വിവരം. ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും അടുത്തിടെ പാലം പരിശോധിച്ചു. ഏപ്രിൽ 4, 5 തീയതികളിൽ പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദർശിക്കും. ഇതിനുശേഷം അദ്ദേഹം രാമേശ്വരത്തേക്ക് പോകും.
രാമേശ്വരം ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇതിനുമുമ്പ് ഇവിടെ ഒരു പഴയ പാലം ഉണ്ടായിരുന്നു. ഈ പാലം 1914 ലാണ് നിർമ്മിച്ചത്. 108 വർഷങ്ങൾക്ക് ശേഷം, 2022 ൽ, ഈ പാലത്തിന്റെ മോശം അവസ്ഥ കാരണം അടച്ചിടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: