ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നവര്‍ ഒന്നൊന്നായി വീഴുകയാണ്. അതില്‍ ആദ്യം വീണത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആണ്. ട്രംപ് യുഎസ് പ്രസിഡന്റായി വന്നതോടെയാണ് ജസ്റ്റിന് ട്രൂഡോയ്ക്ക് നറുക്കു വീണത്. കുറെ നാളുകളായി ഖലിസ്ഥാന്‍ വാദികളെ പിന്തുണച്ച് ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ടിരുന്ന ജസ്റ്റിന് ട്രൂഡോ ആണ് മാര്‍ച്ച് 15ന് പ്രധാനമന്ത്രി പദത്തില്‍ നിന്നുംപടിയിറങ്ങിയത്. കാനഡയുടെ കേന്ദ്രബാങ്കിന്റെ ഗവര്‍ണര്‍ ആയ മാര്‍ക് കാര്‍ണിയ്ക്ക് പ്രധാനമന്ത്രിക്കസേര വിട്ടുനല്‍കിയാണ് ഒമ്പത് വര്‍ഷമായി കാനഡയില്‍ പ്രധാനമന്ത്രിപദത്തില്‍ വാണിരുന്ന ജസ്റ്റിന് ട്രൂഡോ വിടവാങ്ങിയത്.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു നേരത്തെ മോദി സര്‍ക്കാരിനെതിരെ കലാപം കൂട്ടിയ വ്യക്തിയാണ്. പക്ഷെ മാലിദ്വീപിന് പകരം ലക്ഷദ്വീപില്‍ അവധിക്കാലം ആസ്വദിക്കൂ എന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതോടെ മാലിദ്വീപിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതോടെ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ പണം കൊണ്ട് നടന്നുപോയിരുന്ന മാലിദ്വീപ് സാമ്പത്തികമായി പ്രതിസന്ധിയിലായി. പക്ഷെ വളരെ വേഗം വിവേകം വീണ്ടെടുത്ത മുഹമ്മദ് മൊയ്സു മോദിയെ വിമര്‍ശിച്ച മൂന്ന് ജൂനിയര്‍ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും സസ്പെന്റ് ചെയ്തു. വൈകാതെ മൊഹമ്മദ് മൊയ്സു ഭാര്യ സാജിത മുഹമ്മദിനൊപ്പം ആറ് ദിവസം ഇന്ത്യയില്‍ എത്തി താമസിച്ചാണ് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തിയത്.
ബംഗ്ലാദേശില്‍ മോദി സര്‍ക്കാരിന്റെ സുഹൃത്താണ് ഷേഖ് ഹസീന. മൂന്ന് തവണ തുടര്‍ച്ചയായി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച ഷേഖ് ഹസീനയെയാണ് അമേരിക്കയിലെ ജോര്‍ജ് സോറോസ്- ഡീപ് സ്റ്റേറ്റ് ശക്തികളുടെ പിന്തുണയോടെ ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികള്‍ നടത്തിയ ആസൂത്രിത കലാപത്തിലൂടെ സ്ഥാനഭ്രഷ്ടയാക്കിയത്. അന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ മേധാവിയായ വഖാര്‍ ഉസ് സമന്റെ സമ്മതത്തോടെയാണ് ഷേഖ് ഹസീന ബംഗ്ലാദേശില്‍ നിന്നും രക്ഷപ്പെട്ടത്. നരേന്ദ്രമോദി സര്‍ക്കാര്‍ അവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുകയായിരുന്നു. അന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഭരണം ഏറ്റെടുത്തത് മുഹമ്മദ് യൂനസ് എന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. പക്ഷെ ഇപ്പോള്‍ മുഹമ്മദ് യൂനസിന്റെ ജനപ്രീതി ഇടിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശിലെ മുഴുവന്‍ റെഡിമെയ്ഡ് ഗാര്‍മെന്റ് എക്സ്പോര്‍ട്ട് യൂണിറ്റുകളും അടച്ചുപൂട്ടുകയാണ്. ഇതിന് ഉത്തരവാദി മുഹമ്മദ് യൂനസ് ആണെന്ന കുറ്റപ്പെടുത്തല്‍ വ്യാപകമാവുകയാണ്. ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് ജനങ്ങള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നതെന്നാണ് ഇപ്പോള്‍ ബംഗ്ലാദേശ് സൈന്യം തന്നെ വിലയിരുത്തുന്നത്. അതിനാല്‍ വൈകാതെ മുഹമ്മദ് യൂനസിന്റെ കാര്യത്തില്‍ തീരുമാനമാകും എന്നാണറിയുന്നത്. മാത്രമല്ല, ഇസ്ലാമിക തീവ്രവാദശക്തികള്‍ ഇപ്പോള്‍ പട്ടാളത്തിനെതിരെ തിരിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. എന്തായാലും ബംഗ്ലാദേശില്‍ കാലപം എളുപ്പത്തില്‍ അവസാനിക്കില്ല എന്നാണ് കരുതുന്നത്. ഒരു കാര്യം ഉറപ്പാണ് മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയായിരുന്നു യൂനസ്. ഹരേകൃഷ്ണപ്രസ്ഥാനത്തിന്റെ സന്യാസിമാരെ അറസ്റ്റ് ചെയ്തും ഹരേകൃഷ്ണ പ്രസ്താനത്തിന്റെ ക്ഷേത്രങ്ങള്‍ തകര്‍ത്ത തീവ്രവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ചും ഹിന്ദുക്കള്‍ക്കെതിരെ വ്യാപകമായി നടന്ന അക്രമങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാതിരുന്നും ഇന്ത്യയ്ക്ക് ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു മുഹമ്മദ് യൂനസ്.
അതുപോലെ ഇന്ത്യയ്ക്കെതിരെ ഏറെ തലവേദന സൃഷ്ടിച്ച വ്യക്തിയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. ഇയാളെ ഭീകരവാദിയായും ഇയാളുടെ സംഘടനയെ ഭീകരവാദസംഘടനയായും പ്രഖ്യാപിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ.
അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തരഭീകരസംവിധാനത്തിന്റെയും ജോര്‍ജ്ജ് സോറോസ് എന്ന എന്‍ജിഒകളുടെ നേതാവായ ശതകോടീശ്വരന്റെയും ദല്ലാള്‍മാരാണ് വിദേശത്തുള്ള ഖലിസ്ഥാന്‍ വാദസംഘടനകളും അതിന്റെ നേതാക്കളും. കഴിഞ്ഞതവണ യുഎസ് സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ശക്തികളും ജോര്‍ജ്ജ് സോറോസ് സംഘടനകളും പറഞ്ഞതുപോലെ ഇന്ത്യയില്‍ സിഖുകാര്‍ക്ക് ആരാധനാലയങ്ങളില്‍ പോകാന്‍ കഴിയുന്നില്ലെന്ന രീതിയില്‍ പ്രസംഗിച്ചത് സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കാനാണ്. അതായത് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ മോദി വിരുദ്ധ ശക്തികളെ ഒന്നൊന്നായി സംഭാവന ചെയ്യുകയാണ് ഡീപ് സ്റ്റേറ്റും ജോര്‍ജ്ജ് സോറോസും. ഇന്ത്യയില്‍ ഒരു സാമൂഹികകലാപത്തിലൂടെ മോദിയെ അട്ടിമറിക്കുകയാണ് ഇവരുടെ അന്തിമലക്ഷ്യം. അതിന് പറ്റുന്ന ദുഷ്ടശക്തികളെ മുഴുവന്‍ രാഹുല്‍ഗാന്ധിയ്ക്കൊപ്പം ഒരു കുടക്കീഴില് കൊണ്ടുവരികയാണ്.
അമേരിക്കയിലും കാനഡയിലും ഗുര്‍പത് വന്ത് സിങ്ങ് പന്നുന്റെ ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസ് മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ചിലപ്പോള്‍ അവര്‍ വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. അതിന് പറ്റുന്ന ദുഷ്ടശക്തികളെ മുഴുവന്‍ അത്തരം ഒരു സംഘടനയെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഡീപ് സ്റ്റേറ്റ് -ജോര്‍ജ്ജ് സോറോസ് ശക്തികളും അവരുടെ കൂട്ടാളിയായ ഡമോക്രാറ്റിക് പാര്‍ട്ടിയും എത്രമാത്രം അധിപതിച്ചു എന്ന് പറയാതെ വയ്യ.
ഇപ്പോള്‍ ട്രംപ് സര്‍ക്കാരിനോട് സിഖ്സ് ഫോര്‍ ജസ്റ്റിസിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കാനും ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ ഭീകരവാദിയായി പ്രഖ്യാപിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. എട്ടുലക്ഷം സിഖുകാര്‍ യുഎസിലുണ്ട്. അത്രതന്നെ കാനഡയിലുമുണ്ട്. കാനഡയുമായി ഇന്ത്യയുടെ ബന്ധം ഉലഞ്ഞതിന് പിന്നില്‍ ഖലിസ്ഥാന്‍ ശക്തികളാണ്. ഇന്ത്യയിലെ പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രം ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന ഖലിസ്ഥാന്‍ വാദികളെ അമേരിക്കയിലെ ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുപിടിച്ചതിനാല് ശ്രദ്ധാപൂര്‍വ്വം മാത്രമേ കേന്ദ്രസര്‍ക്കാരിന് മുന്നേറാനാകൂ. അതിനാല്‍ സമൂഹമാധ്യമങ്ങളില്‍ വിടുവായിത്തം പറയുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ ആദ്യം പൂട്ടാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: