തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചയായി കീഴോട്ട് വീണിരുന്ന സ്വര്‍ണ്ണവില ബുധനാഴ്ച വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി കൂടി ചേര്‍ത്ത് 71000 രൂപയോളമാകും.
കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് ഇടിവ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8195 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6725 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
മാര്‍ച്ച് 20ന് സ്വര്‍ണ്ണവില പവന് 66,480 എന്ന വിലയില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ താഴുകയായിരുന്നു. അഞ്ച് ദിവസത്തെ വീഴ്ചയ്‌ക്ക് വിരാമമിട്ടാണ് വീണ്ടും സ്വര്‍ണ്ണവില മാര്‍ച്ച് 26ന് ഉയര്‍ന്നത്.
മാർച്ച് 20- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 66,480 രൂപ
മാർച്ച് 21- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 66,160 രൂപ
മാർച്ച് 22- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 65,840 രൂപ
മാർച്ച് 23- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 65,840 രൂപ
മാർച്ച് 24- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 65,720 രൂപ
മാർച്ച് 25- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 65,480 രൂപ
മാർച്ച് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 65,560 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: