ലക്നൗ : ഈദിനു മുന്നോടിയായി നിർദേശങ്ങൾ നൽകി സാംബാൽ സർക്കിൾ ഓഫീസർ അനുജ് ചൗധരി . സമാധാന കമ്മിറ്റി യോഗത്തിനിടെ പരസ്പരം അനുവർത്തിക്കേണ്ട കടമകളെ പറ്റിയും അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ഈദിന് വിഭവങ്ങൾ നൽകുമ്പോൾ ഹോളിക്ക് അവർ നൽകുന്ന ഗുജിയയും കഴിക്കണം. എന്നാൽ ഒരു വശം തയ്യാറാകുകയും മറുവശത്ത് തയ്യാറാകാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ഇവിടെയാണ് സാഹോദര്യം തകരുന്നത്, അത് സംഭവിക്കരുത്.
റോഡുകളിൽ പ്രാർത്ഥനകൾ (നമസ്‌കാരം) അനുവദിക്കില്ല . പള്ളികൾ, ഈദ്ഗാഹുകൾ പോലുള്ള പരമ്പരാഗത സ്ഥലങ്ങളിൽ മാത്രമേ നമസ്‌കാരം നടത്താവൂ. പ്രാർത്ഥനയ്‌ക്കായി ആളുകൾ മേൽക്കൂരകളിൽ അനാവശ്യമായി ഒത്തുകൂടരുത്. അസൗകര്യം ഒഴിവാക്കാൻ ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രിക്കും.
മുസ്ലീം സമുദായത്തിലെ ആളുകൾ മേൽക്കൂരയിൽ നമസ്കരിക്കാൻ എസ്ഡിഎം സദറിൽ നിന്ന് അനുമതി തേടിയിരുന്നു. ഇതിനുള്ള മറുപടിയായി, ജുമാ മസ്ജിദിന്റെ പ്ലാറ്റ്‌ഫോമിന് പുറത്ത് പോലും നമസ്‌കാരം നടത്തില്ലെന്ന് എസ്‌ഡിഎം അറിയിച്ചു. പള്ളിക്കുള്ളിൽ മാത്രമേ നമസ്‌കാരം നടത്താവൂ . ആഘോഷ അന്തരീക്ഷത്തിൽ കുഴപ്പങ്ങളോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടായാൽ, അതിന്റെ അനന്തരഫലങ്ങൾ ഇരു പാർട്ടികളും അനുഭവിക്കേണ്ടിവരുമെന്ന് സാംഭാൽ സമാധാന സമിതി യോഗത്തിൽ സിഒ അനുജ് ചൗധരി പറഞ്ഞു
52 വെള്ളിയാഴ്ചകളെയും ജുമ വരുന്നുവെന്ന പ്രസ്താവന ആവർത്തിച്ച അനുജ് ചൗധരി ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയിൽ പോകാമായിരുന്നല്ലോ എന്നും ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: