Kerala

തൊഴിലുറപ്പ്: കേരളത്തിന് നല്കിയത് 3000 കോടിയെന്ന് കേന്ദ്രം കുടിശിക ഉടന്‍ അനുവദിക്കും

Published by

ന്യൂദല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേരളത്തിന് ഈ വര്‍ഷം ഇതുവരെ 3000 കോടി രൂപയോളം അനുവദിച്ചതായി കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി.

കഴിഞ്ഞ വര്‍ഷം 3500 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. പണം അനുവദിക്കുന്നത് തുടര്‍ച്ചയായ പ്രക്രിയയാണ്. പദ്ധതിക്കായി ബജറ്റില്‍ 85,000 കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളത്. കേരളത്തിന് നല്കാനുള്ള കുടിശിക അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നല്കുമെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള വേതനം എല്ലാവര്‍ഷവും വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് മന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 350 രൂപ കേരളം പ്രതിദിനം നല്കുന്നുണ്ട്. ഹരിയാന കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന വേതനം നല്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന് കുടിശികയായി 811 കോടി രൂപ ലഭിക്കാനുണ്ടെന്ന് ചോദ്യം ഉന്നയിച്ച അടൂര്‍ പ്രകാശ് സഭയെ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക