ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതമായ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഭാരതമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന് സംഘടിപ്പിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതരാണ്. അയല്‍രാജ്യങ്ങളെയും പാശ്ചാത്യരാജ്യങ്ങളെയും നിരീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മതസ്വാതന്ത്ര്യവും സഹിഷ്ണുതയും ഭാരതത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്ത് ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ന്യൂനപക്ഷ കമ്മിഷനുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് ഇഖ്ബാല്‍ സിങ് ലാല്‍പുര ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: