ലക്നൗ : സയ്യിദ് സലാർ മസൂദ് ഗാസിയുടെ സ്മരണയ്‌ക്കായി സംഘടിപ്പിക്കുന്ന നെജ മേള നിരോധിച്ചതിനു പിന്നാലെ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി യുപി സർക്കാർ. സംഭാവിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീഷ്ചന്ദ്ര ക്യാമ്പ് ചെയ്യുന്നുമുണ്ട്.
‘ കൊള്ളക്കാരന്റെയും, ആക്രമണകാരിയുടെയും, കൊലപാതകിയുടെയും ഓർമ്മയ്‌ക്കായിട്ടാണ് നെജ സംഘടിപ്പിക്കുന്നത്. ഇന്ന് ഈ ദർഗയിൽ ആരും വന്നിട്ടില്ല . അധിനിവേശകന്റെ സ്മരണയ്‌ക്കായി സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലും ഒരാളും പങ്കെടുക്കരുതെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. എല്ലായിടത്തും പൂർണ്ണ സമാധാനമുണ്ട്, എല്ലാ മുക്കിലും മൂലയിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.‘ ശ്രീഷ്ചന്ദ്ര പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. സോഷ്യൽ മീഡിയയും നിരീക്ഷിക്കുന്നുണ്ട്, കിംവദന്തികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോമനാഥ ക്ഷേത്രം തകർത്ത ഗസ്‌നവിയുടെ അനന്തരവനാണ് സയ്യിദ് സലാർ മസൂദ് ഗാസി . അത്തരമൊരു വ്യക്തിയുടെ പേരിൽ ഇവിടെ ഒരു മേള സംഘടിപ്പിക്കാൻ പറ്റില്ലെന്നാണ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയത് . ഗസ്‌നവിയെ പോലെ തന്നെ ഹിന്ദുക്കളെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചയാളാണ് ഗാസിയും. വർഷങ്ങളായി ഏതെങ്കിലും മോശം രീതി തുടരുന്നുണ്ടെങ്കിൽ അത് മാറ്റേണ്ടതുണ്ടെന്നും എഎസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: