ന്യൂദൽഹി : ഛത്രപതി ശിവാജി മഹാരാജിനെയും മഹാറാണ സംഗയെയും വീണ്ടും അധിക്ഷേപിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി രംഗത്ത്. ഛത്രപതി ശിവാജി മഹാരാജിനെയും മഹാറാണ സംഗയെയും കുറിച്ചുള്ള തന്റെ അതിരുകടന്ന പരാമർശങ്ങളിലൂടെയാണ് തീവ്ര ഇസ്ലാമിസ്റ്റ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ശിവാജി മഹാരാജ് നിരവധി മറാത്ത രാജാക്കന്മാരെ കൊന്ന് അവരുടെ സംസ്ഥാനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തുവെന്ന് റാഷിദി ആരോപിച്ചു. വാസ്തവത്തിൽ ശിവാജി മഹാരാജ് സ്വരാജ്യത്തിന്റെ രക്ഷക്കായി രാജ്യദ്രോഹികളെ ശിക്ഷിക്കുകയാണുണ്ടായത്. റാഷിദി ഈ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് കിംവദന്തി പ്രചരിപ്പിക്കുയായിരുന്നു. ശിവാജി മഹാരാജിന്റെ നേട്ടങ്ങൾ അതിശയോക്തിപരമാണെന്നും സാധാരണയായി ചിത്രീകരിക്കുന്നത്ര പ്രാധാന്യമുള്ളതല്ലെന്നും റാഷിദി പരിഹസിച്ചു.
നേരത്തെ മുഗൾ ചക്രവർത്തിയായ ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് മഹാറാണ സംഗയാണെന്ന് റാഷിദി പറഞ്ഞിരുന്നു. കൂടാതെ സംഗ നിരവധി രജപുത്ര രാജാക്കന്മാരെ കൊന്നിട്ടുണ്ടെന്നും ആരോപിച്ച് റാഷിദി ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: