കോട്ടയം: മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകൾ ലേഖനത്തിൽ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയിൽ ബൈബിൾ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ ഞെട്ടിച്ചിട്ടുണ്ട്. വിദ്വേഷ പരാമർശത്തിനെതിരെ കത്തോലിക്ക സഭ ഇടവകകൾ പരസ്യമായി രംഗത്തിറങ്ങി. പല ഇടവകകളിലും വികാരിമാരുടെ നേതൃത്വത്തിൽ മനോരമ പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതിഷേധിച്ചു.
മലയാള മാധ്യമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ നുഴഞ്ഞു കയറി എഡിറ്റോറിയൽ നിയന്ത്രണം പിടിച്ചെടുത്തു കഴിഞ്ഞെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് സെൻ്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചത്. ഈ വിഷയത്തിൽ സഭയുടെ കത്തിക്കൽ പ്രതിഷേധം തീർച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല. ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതിൽ തെളിയുന്നതെന്ന് ഡോ: ഭാർഗവ റാം തന്റെ ഫേസ്ബുക്ക് ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
ക്രൈസ്തവഅവഹേളനത്തിൽ പ്രതിഷേധിച്ച് ആര്യങ്കാവ് സെൻ്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും കഴിഞ്ഞ ദിവസം മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചു.
വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്നു നസ്രാണി മനോരമയിൽ തന്നെ എഴുതി വിടാൻ മാത്രം സ്വാധീനം കാപ്പന്റെ ഗ്രീൻ മീഡിയ സിൻഡിക്കേറ്റിനുണ്ട് എന്നാണ് ഇതിന് ഹേതുകമായ സംഭവത്തിൽ നിന്നും മനസ്സിലാക്കുന്നത്.
ഏതായാലും കണ്ടത്തിൽ മാപ്പിളമാർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഈ വിഷയത്തിൽ സഭയുടെ “കത്തിക്കൽ പ്രതിഷേധം” തീർച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല.
ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതിൽ തെളിയുന്നത്.
ഈ കത്തിക്കൽ നടന്ന് രണ്ടു ദിവസങ്ങൾ ആയിട്ടും കണ്ടത്തിൽ മുതലാളിമാരുടെ ബിസിനസ്സ് പൊലിപ്പിക്കാൻ – ന്യായീകരിക്കാൻ “മൂട് താങ്ങി പ്രസ്താവന” ഇറക്കാൻ ക്രിസ്തീയ നേതാക്കൾ ഇതുവരെ തയ്യാറായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം .
ഇനിയിത് ആവർത്തിച്ചാൽ തൊഴിലാളികൾ മാത്രമല്ല, കണ്ടത്തിൽ കുടുംബം നേരിട്ട് പ്രതിഷേധത്തിന്റെ ചൂട് അറിയുകയും ചെയ്യും.
മനോരമയ്‌ക്ക് ഇത്തരം അബദ്ധങ്ങൾ പറ്റാറില്ല.
മനോരമ, “നിരന്തരം നിർഭയം” നടത്തിപ്പോരുന്ന അവഹേളനം ഒന്നുമല്ലയിത്. തീർത്തും ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണ്.
മനോരമയുടെ ക്രിസ്തീയപക്ഷപാതിത്വവും അജണ്ടകളും “സേവനവും” സഭയ്‌ക്ക് ബോധ്യമില്ലാത്തതും അല്ല.
എങ്കിലും സ്വയം അപമാനം സഹിച്ച് ന്യായീകരിച്ച് മെഴുകി തങ്ങളുടെ ലേബലിൽ / അക്കൗണ്ടിൽ ആരും ബിസിനസ്സ് കൊഴുപ്പിക്കേണ്ട എന്ന നിലപാട്, അഭിമാനം ഉയർത്തിപ്പിടിക്കാൻ ഉതകുന്ന, രാഷ്ടീയമുക്തമായ ശരിയായ നിലപാട് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
– ഡോ: ഭാർഗവ റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: