ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിൽ എൻഡിഎ ഘടകകക്ഷികളുടെ നിലപാടിനെതിരെ രംഗത്തെത്തി പ്രമുഖ തീവ്ര മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ്. നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി (റാം വിലാസ്) എന്നിവയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി പറഞ്ഞു.
അവർ മുസ്ലീങ്ങൾക്കെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് ജാമിയത്ത് ആരോപിക്കുന്നത്. മുസ്ലീങ്ങളോട് ചെയ്യുന്ന അനീതികളോട് കേന്ദ്രം മൗനം പാലിക്കുന്നുവെന്ന് മൗലാന അർഷാദ് മദനി പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് അത്തരം ആളുകളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, അവർ സംഘടിപ്പിക്കുന്ന ‘ഇഫ്താർ’, ഈദ് മിലാൻ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ അടുത്തിടെ നാഗ്പൂരിൽ മുസ്ലീങ്ങൾ കലാപങ്ങൾ സൃഷ്ടിച്ചതിനെക്കുറിച്ചും ഹിന്ദുക്കളുടെ കടകളും വീടുകളും കാറുകളും കത്തിച്ചതിനെയും മൗലാന പരാമർശിച്ചില്ല. മുസ്ലീങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്നും അവരോട് അനീതി നടക്കുന്നുണ്ടെന്നുമുള്ള കപട നാടകമാണ് മൗലാന ഇവിടെ ചിത്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: