വാഷിങ്ടണ്‍: വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിനേത്തുടര്‍ന്ന് ഭാരതത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍.
ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സ്കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മരവിപ്പിച്ചിരിക്കുന്നത്. ഇതിനാല്‍ കോഴ്സ് ആരംഭിച്ചതും പാതിവഴിയിലെത്തിയതുമായ ആയിരക്കണക്കിന് ഭാരത വിദ്യാര്‍ത്ഥികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട നിലയിലാണ്. അമേരിക്കയില്‍ ദൈനംദിന ചെലവുകള്‍ക്കായി സ്റ്റൈപ്പന്‍ഡിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. സ്കോളര്‍ഷിപ്പുകള്‍ നിലയ്ക്കുന്നതോടെ സ്വയം ചെലവുകള്‍ വഹിക്കേണ്ടിവരും. സാധാരണക്കാരെ സംബന്ധിച്ച് ഈ സ്കോളര്‍ഷിപ്പുകള്‍ മാത്രമാണ് അമേരിക്കയില്‍ പഠിക്കാനുള്ള ഏക മാര്‍ഗം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടും അധികൃതരില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് പറയുന്നത്. ഇത് വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: