Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹിതജീവിതം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Mar 25, 2025, 06:22 am IST
in Samskriti

‘കാമം കര്‍മ്മനാശനം
ക്രോധം ജ്ഞാനനാശനം
ലോഭം ഭക്തിനാശനം’
ധര്‍മ്മശാസ്ത്രങ്ങളെല്ലാം തന്നെ മനുഷ്യന്‍ കൈക്കൊള്ളേണ്ട സദാചാരങ്ങളെക്കുറിച്ചും പുറംതള്ളേണ്ട ദുരാചാരങ്ങളെയും കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇവയാകവേ മനോജ്ഞ ജീവിത ശില്പരചനയ്‌ക്ക് ഉപോല്‍ബലകമാവുകയും ചെയ്യുന്നു. കാമം കര്‍മ്മത്തേയും ക്രോധം ജ്ഞാനത്തേയും ലോഭം ഭക്തിയേയും നശിപ്പിക്കും.

ബുദ്ധിയില്‍ ആഗ്രഹങ്ങളായും മനസ്സില്‍ സങ്കല്പങ്ങളായും സങ്കല്പങ്ങള്‍ ബാഹ്യലോകത്ത് കര്‍മ്മങ്ങളായും പരിണമിക്കുന്നു. സങ്കല്പങ്ങള്‍ മൂഢവും മൃഗീയവുമാകുമ്പോള്‍ അവയില്‍ നിന്നുണ്ടാവുന്ന കര്‍മ്മങ്ങളും നിന്ദ്യവും നീചവും ക്രൂരവുമായിരിക്കും. മനസ്സ് എവിടെയുണ്ടോ അവിടെ കര്‍മ്മങ്ങളും ഉണ്ട്. വാസനകള്‍ക്ക് വശംവദരാകുമ്പോള്‍ തീക്ഷ്ണമായ ആസക്തികളോടെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കും. കര്‍മ്മത്തിന് പുതിയ വാസനകളുണ്ടാക്കുന്ന പ്രവണതയുണ്ട്. ഈ വാസനകള്‍ വീണ്ടും വീണ്ടും കര്‍മ്മം ചെയ്യാന്‍ പ്രേരണചെലുത്തും. കാമത്തെയല്ല, ജ്ഞാനത്തെ പശ്ചാത്തലമാക്കി കര്‍മ്മംചെയ്യണം.

അജ്ഞാനത്താലും അഹങ്കാരത്താലും ആഗ്രഹങ്ങളാലും പ്രേരിതരായാണ് നാം കര്‍മ്മം ചെയ്യുന്നത്. ദുര്‍വാസനകളാല്‍ പ്രലോഭിതരായി, വിവേകശൂന്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ പുതിയ പുതിയ ദുഃഖങ്ങളെ നാം ക്ഷണിച്ചുവരുത്തുകയാണ്. നിസ്വാര്‍ത്ഥമായി, ഈശ്വരാര്‍പ്പണബുദ്ധിയോടെ ചെയ്യപ്പെടുന്ന നിഷ്‌കാമകര്‍മ്മങ്ങള്‍കൊണ്ട് ദുര്‍വാസനകള്‍ ക്ഷയിക്കും. അവിശുദ്ധവും അസാന്മാര്‍ഗികവുമായ കര്‍മ്മങ്ങളിലേക്ക് വ്യക്തിയെ നയിക്കുന്നത് കാമമാണ്.

മനസ്സിന്റെ സ്വാഭാവികമായ ഒരു വികാരമാണ് ദേഷ്യം. മനസ്സുള്ളിടത്തോളം കാലം അതില്‍ ദേഷ്യവുമുണ്ടാകും. ദേഷ്യം നമ്മെ അടിമപ്പെടുത്തി നിര്‍വീര്യമാക്കാന്‍ അനുവദിച്ചുകൂടാ. ദംഭം, ദര്‍പ്പം, ക്രോധം, പാരുഷ്യം തുടങ്ങിയവ ആസുരീസമ്പത്തുകളാണ്. സനാതനമായ ജീവിതമൂല്യങ്ങള്‍ക്ക് പ്രതികൂലഭാവം സൃഷ്ടിക്കുന്നത് ക്രോധാദികളാണ്. ക്രോധത്തെ ശാന്തികൊണ്ട് കീഴടക്കണം.

ലോഭം അത്യാഗ്രഹമാണ്. ജീവിതരഥത്തിന്റെ രണ്ടു ചക്രങ്ങളാണ് സുഖവും സംതൃപ്തിയും. ലോഭം ഇവ കെടുത്തിക്കളയും. അഭയവും സാന്ത്വനവുമരുളാന്‍ ഭക്തിയുടെ വിശുദ്ധ മന്ത്രങ്ങള്‍ക്കു കഴിവുണ്ട്. ആശയും ആസക്തിയും കുറയുമ്പോള്‍ ലോഭം മാറും. മനസ്സ് ഏകാഗ്രമാവും. അന്തഃകരണം ശുദ്ധമാകും. ഒരു യഥാര്‍ത്ഥഭക്തനുണ്ടായിരിക്കേണ്ട മൂന്നുഗുണങ്ങള്‍ ശ്രദ്ധ, ഏകാഗ്രത, തന്മയത എന്നിവയാണ്. വളരുക, പരിണമിക്കുക, ക്ഷയിക്കുക, നശിക്കുക ഇതത്രെ ജീവിതം. വളരുന്നതിനും വര്‍ദ്ധിക്കുന്നതിനും സ്വന്തം ഉണ്മയെ കാത്തുരക്ഷിയ്‌ക്കണം. സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണം ഇതിനുസഹായകമാവും. ഭക്തിയോഗവും ജ്ഞാനയോഗവും കര്‍മ്മയോഗവും ഒരു സമഭുജത്രികോണത്തിലെ മൂന്നുവശങ്ങളാണ്. കാമവും ക്രോധവും ലോഭവും ഭുജങ്ങളുടെ അളവുതെറ്റിക്കും. വികൃതീകരണത്തിന് അതു വിധേയമാവും. ആസുരീസമ്പത്തുകളെ അകറ്റി ദൈവീസമ്പത്തുകളെ കുടിയിരുത്തുക.

ആദ്യം നിലം ഉഴണം. പിന്നെ നനയ്‌ക്കണം. വിത്ത് എന്നിട്ടു വിതയ്‌ക്കുക. കള പറിയ്‌ക്കണം. ആടുമാടുകള്‍ നശിപ്പിക്കാതെ വേലികെട്ടണം. ക്ഷമയോടെ വിളവെടുപ്പിനുകാത്തിരിക്കുക. അതുപോലെ സദ്വിചാരങ്ങളാല്‍ ഹൃദയം ഉഴുതുമറിയ്‌ക്കുക. ദിവ്യസ്‌നേഹജലത്താല്‍ നനയ്‌ക്കുക. ഈശ്വരനാമങ്ങളാകുന്ന വിത്തുകള്‍ വിതയ്‌ക്കുക. കളകളേതുമുണ്ടോ എന്ന് നിരീക്ഷിക്കുക. ചാഞ്ചല്യത്തിന്റെയും സംശയത്തിന്റെയും ബാധയേല്ക്കാതിരിക്കാന്‍ അച്ചടക്കത്തിന്റെ വേലികെട്ടുക. കാമവും ക്രോധവും ലോഭവും അകലും.

ഒന്നുമാത്രം. ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും അനുവര്‍ത്തിക്കപ്പെടേണ്ട ക്രിയാകല്പമാവണം ധര്‍മ്മത്തിന്റെ സര്‍വൈശ്വര്യപരത.

തിരുവള്ളുവര്‍ ഇങ്ങനെ പാടി:
”ധര്‍മ്മം സര്‍വര്‍ക്കുമേകുന്നു
സുഖസമ്പല്‍സമൃദ്ധികള്‍
മറ്റെന്തുണ്ടൂഴിയില്‍ വാഴ്‌വോര്‍-
ക്കുല്‍ക്കര്‍ഷം ധര്‍മ്മമെന്നിയേ”
ഭക്തിജ്ഞാനകര്‍മ്മങ്ങളാല്‍ നമുക്ക് നമ്മുടെ ജീവിതത്തെ ഉദാത്തീകരിക്കാം, പവിത്രീകരിയ്‌ക്കാം.

Tags: DevotionalHinduismHindu Dharma samskriti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.