മുംബൈ : മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ കലാപം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ശിവസേനയുടെ (ഷിൻഡെ ഗ്രൂപ്പ്) നേതാവും വക്താവുമായ സഞ്ജയ് നിരുപം. കലാപകാരികളുടെ സ്വത്ത് വിൽക്കുകയും ആ പണം ഉപയോഗിച്ച് ഇരകൾക്ക് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ അവരുടെ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് 23 ന് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 105 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് സഞ്ജയ് നിരുപം പറഞ്ഞു. അവർ സോഷ്യൽ മീഡിയയിൽ സജീവമാണ്, അവർക്ക് ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയുമായി ബന്ധപ്പെമുണ്ട്.
ഇതിനുമുമ്പ് മോമിൻപുരയിൽ സംഘടനയുമായി ബന്ധപ്പെട്ട ചിലർ ആക്ഷേപകരമായ പോസ്റ്റ് ഇട്ടിരുന്നു. അവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: