India

ഔറംഗസേബിന്റെ ആരാധകർ കണ്ണ് തുറന്ന് കണ്ടോളൂ : ഛാവയുടെ പ്രദർശനം ഇന്ത്യൻ പാർലമെന്റിൽ ; കാണാൻ എത്തുക മോദി അടക്കം

Published by

ന്യൂഡൽഹി : വിക്കി കൗശലും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഛാവ വ്യാഴാഴ്ച ഇന്ത്യൻ പാർലമെന്റിൽ പ്രദർശിപ്പിക്കും.ബാലയോഗി ഓഡിറ്റോറിയത്തിലെ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് പ്രദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവർ പ്രത്യേക ഷോയിൽ പങ്കെടുക്കും.

ഛത്രപതി സംഭാജി മഹാരാജായി അഭിനയിച്ച നടൻ വിക്കി കൗശൽ ഉൾപ്പെടെ ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ മാസം ആദ്യം, മറാത്ത ഭരണാധികാരിയുടെ ജീവിതം ചിത്രീകരിക്കുന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. “മറാത്തി സിനിമയ്‌ക്കും ഹിന്ദി സിനിമയ്‌ക്കും ഒരു പുതിയ ഉയരം നൽകിയത് മഹാരാഷ്‌ട്രയും മുംബൈയുമാണ്. ഇക്കാലത്ത്, ഛാവ രാജ്യമെമ്പാടും തരംഗമായിക്കൊണ്ടിരിക്കുകയാണ് “ എന്നും മോദി പറഞ്ഞിരുന്നു.

ഛത്രപതി സാംബാംജി ആരായിരുന്നുവെന്നും ഔറംഗസേബ് ചക്രവര്‍ത്തി ഇന്ത്യക്കാരോട് ചെയ്തത് എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ചിത്രമാണ് ഛാവ . ഇതാണ് ഇപ്പോള്‍ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കണമെന്ന ആവശ്യമുയര്‍ത്തിയ സമരത്തിലേക്കും അതേ തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഇന്ന് അതേ കലാപകാരികൾക്ക് മുന്നിൽ ഇന്ത്യൻ പാർലമെന്റിലാണ് ഹിന്ദു വീര്യത്തിന്റെ അഭിമാനമുഖം തെളിയുക .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by