മുംബൈ: വൈദ്യുതോര്‍ജ്ജ വിതരണവുമായി ബന്ധപ്പെട്ട് അദാനി എനര്‍ജിക്ക് 2800 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തില്‍ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറാണ് അദാനി എനര്‍ജി സൊലൂഷന്‍സിന് ലഭിച്ചത്.
മുന്ദ്ര ഇലക്ട്രിക് സബ് സ്റ്റേഷനിലെ നവീകരണവും ഈ പദ്ധതിയുടെ ഭാഗമായി നടക്കും. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മ്മാണത്തിന് സഹായിക്കുന്ന ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് നടക്കുക.
ഈ പ്രദേശത്തെ വൈദ്യുതവിതരണ ശേഷി 87186 മെഗാവാട്ടായി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ഈ വര്‍ഷം അദാനിയ്ക്ക് ലഭിക്കുന്ന ആറാമത്തെ വന്‍ പദ്ധതിയാണിത്. ഈ വര്‍ഷം ഇതുവരെ 57000 കോടി രൂപയിലധികം വിലവരുന്ന പദ്ധതികളാണ് അദാനി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: