മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നാസിക്കില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തിന്റെ ഭീഷണി വെറുതെയായി. ഞായറാഴ്ച തന്നെ നാസിക് സന്ദര്‍ശിച്ച് ഉദ്ധവ് താക്കറെ വിഭാഗത്തെ ഞെട്ടിക്കുകയായിരുന്നു ഫഡ് നാവിസ്.
നേരത്തെ നിശ്ചയിച്ചത് പോലെ സിംഹസ്ത കുംഭമേളയുടെ (കുംഭമേള 2027) ഒരുക്കങ്ങളെക്കുറിച്ച് നാസിക്കിൽ നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഫഡ് നാവിസ് എത്തുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സന്ദർശന വേളയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്ന ശിവസേന താക്കറെ വിഭാഗം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇതോടെ ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന താക്കറെ ഗ്രൂപ്പിന്റെ ജില്ലാ തലവന്റെ ഭീഷണി പാഴായി. ദേവേന്ദ്ര ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സിംഹസ്ഥ അവലോകന യോഗം നടത്താൻ അനുവദിക്കില്ലെന്നും താക്കറെയുടെ ശിവസേന ജില്ലാ മേധാവി ഡി ജി സൂര്യവംശിയാണ് താക്കീത് നൽകിയത്. എന്നാല്‍ സിംഹസ്ഥ അവലോകന യോഗം നല്ല രീതിയില്‍ നടക്കുകയും യോഗത്തില്‍ നാസിക്കില്‍ മഹാകുംഭമേള നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഉദ്ധവ് പക്ഷം എത്രത്തോളം ദുര്‍ബലമായി എന്നതിന് തെളിവായിരുന്നു ഈ ഭീഷണിയെ വെല്ലുവിളിച്ച് ഫഡ്നാവിസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം.
ഒരു കാലത്ത് ശിവസേന നേതാവ് ബാല്‍ താക്കറെ ഒരു ഭീഷണി ഉയര്‍ത്തിയാല്‍ അതിനപ്പുറമോ ഇപ്പുറമോ മുംബൈയോ മഹാരാഷ്‌ട്രയോ നീങ്ങില്ലായിരുന്നു. ഇപ്പോഴിതാ ബിജെപി ഉദ്ധവ് പക്ഷെത്തെ ദുര്‍ബലമാക്കി യഥാര്‍ത്ഥ ഹിന്ദുത്വ ശക്തികളുടെ നേതൃസ്ഥാനം കയ്യടക്കിക്കഴിഞ്ഞു. എന്‍സിപി നേതാവ് ശരത് പവാറിന്റെ ഗൂഢാലോചനയില്‍ പങ്കായിയായി മകനെ മന്ത്രിയാക്കുകയും സ്വയം മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയാവുകയും ചെയ്ത നിമിഷത്തില്‍ ഉദ്ധവ് താക്കറെ എന്ന നേതാവ് വെറും അധികാരമോഹിയാണെന്നും ആദര്‍ശം തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണെന്നും ഏറ്റവുമധികം അറിഞ്ഞത് ശിവസേനക്കാര്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: