News

”സംഘടന കൊണ്ട് ശക്തരാവുക”, ഗുരുദേവ വചനങ്ങള്‍ ആദ്യ പ്രതികരണമാക്കി ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

Published by

തിരുവനന്തപുരം: ശ്രീനാരായണ ഗുരു വചനങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച് പുതിയ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ പ്രതികരണം.
‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക’ എന്ന ഗുരുദേവ വചനങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഗുരുവചനങ്ങള്‍ തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പൊതുസമൂഹത്തിന്റെ ഭാഗമായവരും പോസ്റ്റിന് താഴെ പുതിയ അധ്യക്ഷന് ആശംസകളുമായെത്തി.
ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും മാധ്യമങ്ങളോടോ പാര്‍ട്ടി പ്രവര്‍ത്തകരോടോ യാതൊരു പ്രതികരണവും നടത്താതിരുന്ന രാജീവ് ചന്ദ്രശേഖര്‍ സ്ഥാനമേറ്റെടുത്ത ശേഷം ഇന്ന് ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചു കഴിഞ്ഞു. അല്‍പ്പ സമയത്തിനകം രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരും. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അടക്കമുള്ള കേന്ദ്രനേതാക്കളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ദേശീയ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by