ന്യൂഡൽഹി : 2050 ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യ ഇന്ത്യയിലായിരിക്കുമെന്ന് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് . 2050 ആകുമ്പോഴേക്കും ഇന്ത്യ ഇന്തോനേഷ്യയെ മറികടന്ന് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി മാറും. മുസ്ലീങ്ങളുടെ എണ്ണം 31 കോടി ആയി തീരുമെന്നാണ് റിപ്പോർട്ട്.ഇത് ആഗോള മുസ്ലീം ജനസംഖ്യയുടെ ഏകദേശം 11% ആയിരിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും
ഉയർന്ന ഫെർട്ടിലിറ്റി നിരക്ക് കാരണം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ അതിവേഗം വളരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഹിന്ദുക്കളേക്കാൾ വേഗത്തിൽ വളരുമെന്നും പ്രതീക്ഷിക്കുന്നു . പ്രധാനമായും അവരുടെ ശരാശരി പ്രായം കുറവും ഉയർന്ന ജനനനിരക്കും ഇതിന് കാരണമാണ്. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 2010-ൽ 14.4% ആയിരുന്നത് 2050-ഓടെ 18.4% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: