തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ നാളെ രാവിലെ 11 മണിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പ്രഖ്യാപനം നടത്തും. ഇന്ന് രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിന് ശേഷം ബിജെപി സംസ്ഥാന ഓഫീസിലെത്തി വരണാധികാരി അഡ്വ. നാരായണന് നമ്പൂതിരി മുമ്പാകെ രാജീവ് ചന്ദ്രശേഖര്‍ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പമായിരുന്നു പത്രികാസമര്‍പ്പണം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ്ജ്കുര്യന്‍, മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്,എംടി രമേശ്, ശോഭാ സുരേന്ദ്രന് എന്നിവര്‍ പത്രികാസമര്‍പ്പണ ചടങ്ങിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: