ശ്രീനഗർ : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഹാരൂൺ റാഷിദ് ഗാനിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്തു . അനന്ത്നാഗ് പോലീസ്, ജില്ലാ ഭരണകൂടവുമായി സഹകരിച്ചായിരുന്നു നടപടി. രേഖ ഹസ്സൻപോറയിൽ അനധികൃതമായി നിർമ്മിച്ച വീടാണ് ഇടിച്ചു തകർത്തത് . ഭൂമിയും സർക്കാർ തിരിച്ചുപിടിച്ചു.
ഈ ആഴ്ച ആദ്യം, മയക്കുമരുന്ന് വിൽപ്പനക്കാരായ രണ്ട് പേരുടെ 75 ലക്ഷം രൂപയുടെ സ്വത്തുക്കളും അനന്ത്‌നാഗ് പോലീസ് കണ്ടുകെട്ടി. സത്കിപോറ നിവാസിയായ മുഹമ്മദ് താരിഖ് അഹമ്മദ് ലോണിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പോലീസ് കണ്ടുകെട്ടിയത് . 60 ലക്ഷം രൂപ വിലമതിക്കുന്ന ഈ സ്വത്ത് മയക്കുമരുന്ന് കടത്ത് വഴി അനധികൃതമായി സമ്പാദിച്ചതാണെന്ന് പോലീസ് പറഞ്ഞു.
വാഗാമ നിവാസിയായ ഗുൽസാർ അഹമ്മദ് റാത്തറിന്റെ ഉടമസ്ഥതയിലുള്ള കടകളും ബിജ്‌ബെഹാര പോലീസ് കണ്ടുകെട്ടി. . 15 ലക്ഷം രൂപ വിലമതിക്കുന്ന ഇവ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നുള്ള പണത്തിലാണ് സമ്പാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: