ലക്നൗ : നവംബർ 24 ന് നടന്ന അക്രമവുമായി ബന്ധപ്പെറ്റ് ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു . എസ്.ഐ.ടി സംഘം അടക്കമാണ് അലിയെ ചോദ്യം ചെയ്യുക . സഫർ അലിയുടെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്‌ക്കാൻ ഒരുങ്ങുകയാണ് പോലീസെന്നാണ് സൂചന.
നവംബർ 24 ന് നാല് പേർ കൊല്ലപ്പെട്ട അക്രമവുമായി ബന്ധപ്പെട്ടാണ് ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി മേധാവി അഡ്വക്കേറ്റ് സഫർ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തത് . ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫർ അലിയെയും സഹോദരൻ മുഹമ്മദ് താഹിറിനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നുണ്ട്. നഗരത്തിലെ ക്രമസമാധാന പാലനത്തിനായി, പിഎസി, ആർആർഎഫ് എന്നിവയുൾപ്പെടെ വലിയ പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
സംബാൽ ആക്രമണക്കേസിലെ പ്രതികളെ വെറുതെ വിടില്ലെന്ന് അന്ന് തന്നെ മുഖ്യമന്ത്രി യോഗൊ ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു . അതുപ്രകാരമാണ് ഇപ്പോൾ അലിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: