ന്യൂദല്‍ഹി: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരേ നടപടി ശക്തമാക്കി ദല്‍ഹി പോലീസ്. ബംഗ്ലാദേശികളായ എട്ടുപേരെയും ഇവരെ സഹായിച്ച എട്ടു സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കാവശ്യമായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്കുന്നവരെയും കള്ളപ്പണം കടത്തുന്ന സംഘത്തെയും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് അനധികൃതമായി ഭാരതത്തില്‍ പ്രവേശിക്കാനും താമസിക്കാനും സൗകര്യമൊരുക്കുന്ന ശൃംഖലയില്‍പ്പെട്ടവരാണ് അറസ്റ്റിലായ സ്വദേശികള്‍. വ്യാജ ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍ എന്നിവ നിര്‍മിച്ചു നല്കുന്ന സംഘത്തില്‍പ്പെട്ടവരും അറസ്റ്റിലായവരിലുണ്ട്. 23 വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, 19 പാന്‍ കാര്‍ഡുകള്‍, മറ്റു രേഖകള്‍ എന്നിയും പിടിച്ചെടുത്തു. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതു തുടരുന്നു.
അന്വേഷണത്തില്‍ കണ്ടെത്തിയ ആറു ബംഗ്ലാദേശികളെ ഇതിനകം നാടുകടത്തി. ഫോറിനര്‍ റീജണല്‍ രജിസ്ട്രേഷന് ഓഫീസ് വഴിയാണ് ഇവരെ നാടുകടത്തിയത്. സംഘത്തില്‍പ്പെട്ടവരെന്നു സംശയിക്കുന്ന മറ്റു നാലുപേരെ കൂടി കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: