തിരുവനന്തപുരം: രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്. അടങ്ങി നില്‍ക്കുന്ന സ്ത്രീത്വത്തെ സൃഷ്ടിക്കാനാണ് രാമായണം സൃഷ്ടിച്ചതെന്നും ഇദ്ദേഹം പറയുന്നു. അതേ സമയം രാമന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധര്‍മ്മത്തെയും നീതിയെയും കുറിച്ച് അദ്ദേഹം മനപൂര്‍വ്വം മൗനം പാലിക്കുകയും ചെയ്യുന്നു. .
രാമായണത്തെയും മഹാഭാരതത്തെയും ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹം സനാതന ധര്‍മ്മത്തിന്റെ സങ്കല്‍പങ്ങളായ പുനര്‍ജന്മം, അവതാരം തുടങ്ങിയ സങ്കല്‍പങ്ങളെയെല്ലാം ഇദ്ദേഹം തള്ളിക്കളയുകയാണ് ചെയ്യുന്നത്.പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ചില രീതികള്‍ ഉപയോഗിച്ച് മഹാഭാരത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരായി വ്യഖ്യാനിച്ച് പ്രചരിപ്പിക്കുന്ന രീതികള്‍ ഇന്ത്യയില്‍ ഇടത് ചിന്താഗതിക്കാര്‍ നടത്തിവരികയാണ്. ഇവിടെ ബിംബഭാഷ അഥവാ ഇമേജിസം ആണ് സചീന്ദ്രന്‍ ഉപയോഗിക്കുന്നത്.
മഹാഭാരതത്തില്‍ സനാതനധര്‍മ്മത്തെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതില്‍ ധര്‍മ്മപുത്രത്തെ കാണാന്‍ മാര്‍ക്കണ്ഡേയന്‍ വരുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും സചീന്ദ്രന്‍ പറയുന്നു. പക്ഷെ ഈ ചര്‍ച്ചയില്‍ മാര്‍ക്കണ്ഡേയന്‍ സനാതനധര്‍മ്മം എന്നതിനെക്കുറിച്ച് പറയുന്നത് ജാതിവ്യവസ്ഥ തന്നെയാണെന്നും അദ്ദേഹം ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുകയാണ്. അതായത് സനാതനധര്‍മ്മം എന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് പറയാനാണ് അദ്ദേഹം പറയുന്നത്. കലിയുഗത്തില്‍ ധര്‍മ്മം ക്ഷയിക്കുമെന്നും ഈ കാലത്ത് ശൂദ്രന്മാര്‍ പണം സമ്പാദിച്ചുതുടങ്ങുമെന്നും ശുദ്രന്മാര്‍ മന്ത്രം ഉച്ചരിക്കുമെന്നും മാര്‍ക്കണ്ഡേയന്‍ പറയുന്നതായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. എവിടെ നിന്നാണ് ഇത്തരം ഇല്ലാത്ത കഥകള്‍ അദ്ദേഹം വ്യാഖ്യാനിച്ചുണ്ടാക്കുന്നതെന്ന് അറിയുന്നില്ല. ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്നാണ് സചീന്ദ്രന്‍ നല്‍കുന്ന വിശദീകരണം. എന്തൊക്കെയായാലും മഹാഭാരതത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് സനാതനധര്‍മ്മം പറയുന്ന ആര്‍എസ്എസിനും ബിജെപിയ്‌ക്കും എതിരായി തിരിക്കുകയാണ് ഇദ്ദേഹം പ്രഭാഷണങ്ങളില്‍ ചെയ്യുന്നത്.
വനപര്‍വ്വം എന്ന മഹാഭാരതത്തില്‍ പാണ്ഡവര്‍ വനവാസം നടത്തുന്ന കാലഘട്ടത്തിലെ കഥകളില്‍ ഉടനീളം വൈരുദ്ധ്യങ്ങളാണെന്നും ആദ്യം പറഞ്ഞ തത്വമല്ല, അതിന് കടകവിരുദ്ധമായ തത്വങ്ങളാണ് പിന്നീട് കാണുന്നതെന്നും പറയുന്ന അദ്ദേഹം ഇതിന് ഉദാഹരണമായി വനപര്‍വ്വത്തിലെ രണ്ട് കഥകള്‍ പറയുന്നു. ഇതുപോലെ മഹാഭാരത്തെയും രാമയണത്തെയും പല രീതികളിലും ഇകഴ്‌ത്താനാണ് ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: