നാഗ്പൂർ : നാഗ്പൂരിലെ വർഗീയ കലാപത്തിനു മുൻപ് അക്രമികൾ സമീപത്തെ മസ്ജിദ്, ശിവാജി പ്രതിമ, ഹൻസപുരി എന്നിവിടങ്ങളിൽ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു . നാഗ്പൂർ പോലീസ് ഈ വീഡിയോകൾ പുറത്ത് വിട്ടിട്ടുണ്ട് . ഈ പ്രതികളിൽ പലരും അറസ്റ്റിലായിട്ടുണ്ട്. നിരവധി പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്
കലാപകാരികൾ 12 ബൈക്കുകളും നിരവധി കാറുകളും ഒരു ജെസിബി മെഷീനും കത്തിച്ചു. ഈ അക്രമത്തിൽ 3 ഡിസിപിമാർ ഉൾപ്പെടെ 30 ലധികം പോലീസുകാർക്ക് പരിക്കേറ്റു. നിലവിൽ, കലാപം ആരോപിച്ച് 50 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം കലാപകാരികൾക്കെതിരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്ന സൂചനയും ഫഡ്നാവിസ് നൽകിയിട്ടുണ്ട്. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അക്രമികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും . എന്ത് നഷ്ടം സംഭവിച്ചാലും അത് കലാപകാരികളിൽ നിന്ന് ഈടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ളിടത്തെല്ലാം ബുൾഡോസറുകളും ഉപയോഗിക്കും. ശവക്കുഴിയിൽ ഒളിച്ചാലും മാന്തി പുറത്തെടുക്കും – എന്നും ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: