കോട്ടയം: മലയാളികളെ അത്ഭുതപ്പെടുത്തും വിധം മലയാളം പറയുന്ന ജര്‍മ്മന്‍ വനിതയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായി. കേരളസന്ദര്‍ശനത്തിനിടെ ഊബര്‍ ടാക്സിയില്‍ സഞ്ചരിക്കവെ ജര്‍മ്മനിയില്‍ അധ്യാപികയായ ക്ലാര ഡ്രൈവറോട് മലയാളത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ അവര്‍ തന്നെയാണ് റെക്കാര്‍ഡ് ചെയ്ത് പോസ്റ്റുചെയ്തത്. ഊബര്‍ ഡ്രൈവറുടെ വിസ്മയവും പോസ്റ്റില്‍ കാണാം.
ഡ്രൈവര്‍ അന്തിച്ചു നില്ക്കുന്നതു കണ്ട് ‘നീ ഇതുവരെ ആരും മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലേ?’ എന്ന് ഇംഗ്ളീഷില്‍ ക്ലാര ചോദിക്കുന്നുണ്ട്. പിന്നെ മലയാളത്തിലാണ് സംസാരം. ആരെങ്കിലും ഇവിടെ ഉണ്ടോ എന്ന ഡ്രൈവറുടെ ചോദ്യത്തിന് , അരുമില്ല. വെക്കേഷന് വന്നതാ. ഞാന്‍ ചുമ്മാ മലയാളം പഠിച്ചതാ എന്ന് മറുപടി. പിന്നെ അനായാസമായി സംസാരം തുടരുകയാണ്. ഇത്തരം യാത്രകളിലെ സംസാരം കൗതുകകരമാണെന്നും അതിനാലാണ് റെക്കോര്‍ഡു ചെയ്യുന്നതെന്നും ക്ലാര പറയുന്നു. ഇന്‍സ്റ്റാഗ്രാം ബയോയില്‍ താന്‍ മലയാളം പഠിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി . കേരളക്ലാര എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ സ്വന്തം പേരു നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: