കൊല്‍ക്കൊത്ത : ജന്മദിനാഘോഷങ്ങള്‍ക്കിടയിലാണ് ഐപിഎല്‍ ഉദ്ഘാടനത്തിന് ശ്രേയ ഘോഷാല്‍ പാടാനെത്തിയത്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് നടന്നത്. അതില്‍ രാജ്യസ്നേഹമുണര്‍ത്തുന്ന മാ തുജെ സലാം എന്ന ഗാനം ശ്രേയ ഘോഷാല്‍ പാടിയപ്പോള്‍ സ്റ്റേഡിയം ഒന്നാകെ അത് ഏറ്റുപാടി.
ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ശ്രേയ ഘോഷാല്‍ പാടുന്നു:
https://twiiter.com/IPL/status/1903431520196653303
ഇതിന് പുറമെ മറ്റ് ചില സിനിമാഗാനങ്ങളും ശ്രേയ ഘോഷാല്‍ ആലപിച്ചു. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും തമ്മിലാണ് ഉദ്ഘാടനം മത്സരം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
1984ല്‍ ജനിച്ച ശ്രേയഘോഷാലിന്റെ 41ാം ജന്മദിനം മാര്‍ച്ച് 12നായിരുന്നു. അതിന്റെ ആഘോഷങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് കളറാക്കാന്‍ ശ്രേയ ഘോഷാല്‍ എത്തിയത്. അഞ്ച് തവണ ദേശീയ പുരസ്കാരം നേടിയ ശ്രേയ ഘോഷാല്‍ 2000ല്‍ നടന്ന സരിഗമപാ റിയാല്‍റ്റി ഷോയില്‍ രണ്ടാം സമ്മാനം നേടിയതോടെയാണ് പിന്നണിഗായികയായി മാറിയത്. 2002ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന സിനിമയിലാണ് അരങ്ങേറ്റ ഗാനം പാടിയത്. ഇന്ന് 2150 കോടി രൂപയാണ് ശ്രേയ ഘോഷാലിന്റെ ആസ്തി. മാസം ഏകദേശം 36.75 ലക്ഷമെങ്കിലും കുറഞ്ഞത് വരുമാനമുണ്ട്.
ഇതുവരെ ശ്രേയ ഘോഷാല്‍ 3000ല്‍ പരം ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. സ്കൂളിലേ സഹപാഠിയായ ശിലാദിത്യ മുഖോപാധ്യായയെയാണ് വിവാഹം കഴിച്ചത്. 2021 മെയ് മാസത്തിലാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പേര് ദേവ് യാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: