Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Mar 22, 2025, 05:40 pm IST
in News

കോഴിക്കോട്: കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ പ്രധാന സ്ഥാനമായ ആമേരി പള്ളിയറയില്‍ ഒരിക്കല്‍ കൂടി, തന്റെ എഴുപതാം വയസ്സില്‍ കതിവന്നൂര്‍വീരനായി ഉറഞ്ഞാടുകയാണ് പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്‍. മുമ്പ് ഏറെക്കാലം തുടര്‍ച്ചയായി ആമേരി പള്ളിയറയില്‍ കതിവന്നൂര്‍ വീരന്റെ കോലം കെട്ടിയാടിയ കനലാടിയാണ് അദ്ദേഹം. ചരിത്രത്തിലാദ്യമായി ഒരു തെയ്യക്കാരന് ഭാരതത്തിലെ പരമോന്നത ബഹുമതിയായ പത്മപുരസ്‌കാരം ലഭിക്കുന്നത് നാരാണ പെരുവണ്ണാനിലൂടെയാണ്. നാല് വയസ്സില്‍ തുടങ്ങിയ തെയ്യാട്ടജീവിതം ആറര പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. ഈ ബഹുമതി ലഭിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷം ചില കാവധികാരികള്‍ ഏര്‍പ്പെടുത്തിയ വിലക്കുകളുടെ അതിജീവനം കൂടിയാണ് നാരായണ പെരുവണ്ണാന്‍ നാളെയും ഇന്നും നാളെയുമായി ആമേരി പള്ളിയറയില്‍ കെട്ടിയാടുന്ന കതിവന്നൂര്‍ വീരന്‍ തെയ്യം.
വിദേശത്ത് തെയ്യം കെട്ടിയതിന്റെ പേരിലാണ് ആചാരലംഘനമെന്ന് ആരോപിച്ച് ചില കാവധികാരികള്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. പൂര്‍ണമായ അനുഷ്ഠാനങ്ങളോടെയാണ് പെരുവണ്ണാനും സംഘവും കഴിഞ്ഞ നവംബറില്‍ യുഎഇയിലെ അജ്മാനില്‍ മാക്കപ്പോതി തെയ്യം കെട്ടിയാടിയത്. വടക്കെ മലബാറില്‍ നിന്നുള്ള ഭക്തരായ പ്രവാസികളാണ് ആ കളിയാട്ടം സംഘടിപ്പിച്ചത്. മാത്രമല്ല, പണ്ടുകാലം മുതല്‍ക്കു തന്നെ മാക്കപ്പോതി തെയ്യം കാവുകളിലല്ലാതെ വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി അവതരിപ്പിച്ചു വരാറുള്ളതാണ്. ഈ പതിവ് ഇന്നും തുടരുന്നുമുണ്ട്. ഇതൊക്കെ അറിയാവുന്ന ചിലര്‍ പെരുവണ്ണാന് വിലക്കേര്‍പ്പെടുത്തിയതിലെ നീതികേട് വടക്കേ മലബാറിലെ തെയ്യാരാധകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്.
ഇപ്പോള്‍ ആമേരി തറവാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എഴുപതാം വയസ്സിലും ഏറെ ക്ളേശകരമായ ഈ ദൗത്യം പെരുവണ്ണാന്‍ ഏറ്റെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിനടുത്തുള്ള ആമേരി തറവാട്ടിലാണ് മലനാട്ടില്‍ ആദ്യമായി കതിവന്നൂര്‍ വീരന്റെ സാന്നിധ്യമുണ്ടായത് എന്നാണ് പുരാവൃത്തം. കര്‍ണാടകത്തിലെ കതിവന്നൂരില്‍ (കദനൂര്‍) കുടകരാല്‍ ചതിച്ചു കൊല്ലപ്പെട്ട മന്ദപ്പന്‍ എന്ന വീരയോദ്ധാവ് ദൈവക്കരുവായി തീരുകയും കതിവന്നൂര്‍ വീരന്‍ തെയ്യമായി കുടകില്‍ ആദ്യമായി കെട്ടിയാടപ്പെടുകയുമായിരുന്നു. പിന്നീട് കുടകില്‍ മലനാട്ടില്‍ നിന്ന് കച്ചവടത്തിനായെത്തിയ നാല് തണ്ടയാന്‍മാരുടെ (തീയ്യപ്രമാണിമാര്‍) കൂടെ മലനാട്ടിലെത്തിച്ചേരുകയും അവരിലൊരാളുടെ തറവാടായ ആമേരി തറവാട്ടില്‍ സ്ഥാനം നേടുകയും ആരാധിക്കപ്പെടുകയും ചെയ്തു എന്നാണ് കഥ. അതിനാല്‍ ആമേരി പള്ളിയറയില്‍ ആമേരി വീരന്‍ എന്നും കതിവന്നൂര്‍ വീരന് പേരുണ്ട്.
നാരായണ പെരുവണ്ണാന്റെ പ്രശസ്തി ഉയര്‍ന്നത് കതിവന്നൂര്‍ വീരന്റെയും മുച്ചിലോട്ട് ഭഗവതിയുടെയും കോലങ്ങള്‍ നൂറുകണക്കിന് കാവുമുറ്റങ്ങളില്‍ അതീവ ഭാവപൂര്‍ണിമയോടെ അരങ്ങേറ്റിയതിലൂടെയാണ്. മേല്‍പറഞ്ഞ രണ്ട് തെയ്യക്കോലങ്ങളും മുന്നൂറോളം തവണ കെട്ടിയാടിയിട്ടുണ്ട് അദ്ദേഹം. മറ്റ് തെയ്യങ്ങളെ അപേക്ഷിച്ച് കതിവന്നൂര്‍ വീരന്‍ കെട്ടിയാടാന്‍ പ്രത്യേക പരീശലനവും കഴിവും ആവശ്യമാണ്. ശാരീരികവും മാനസികവുമായ അധ്വാനം കൂടുതലാണ്. തോറ്റത്തിന്റെ അന്ത്യത്തില്‍ ഉറഞ്ഞാടി നടത്തുന്ന മെയ് അഭ്യാസങ്ങളും പയറ്റുകളും നടത്താന്‍ മികച്ച ഒരു കളരിയഭ്യാസിക്കു മാത്രമേ കഴിയൂ. തെയ്യം ഇറങ്ങിക്കഴിഞ്ഞാല്‍ കലാശങ്ങള്‍ക്കും മറ്റ് അനുഷ്ഠാനങ്ങള്‍ക്കും ശേഷം ഒരു പകല്‍ മുഴുവന്‍ തോറ്റം സ്വയം ചൊല്ലി അതിനെ ഭക്തര്‍ക്കു മുന്നില്‍ വ്യാഖ്യാനിക്കുന്ന പ്രത്യേകതയും കതിവന്നൂര്‍ വീരന് മാത്രമുള്ളതാണ്. സ്വയം മന്ദപ്പനായി മാറി കഥാഗതിയിലൂടെ സഞ്ചരിക്കുന്നതോടൊപ്പം മനോധര്‍മ്മമനുസരിച്ചുള്ള വാചാലുകളും പറയണം.
ശരീരവും മനസ്സും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാര്‍ തങ്ങളുടെ തെയ്യാട്ട ജീവിതത്തില്‍ അനുവര്‍ത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നതെന്ന് പെരുവണ്ണാന്‍ പറയുന്നു. എഴുപതാം വയസ്സിലും കതിവന്നൂര്‍ വീരന്‍ പോലുള്ള ഒരു തെയ്യം കെട്ടാന്‍ തന്റെ മനസ്സും ശരീരവും സന്നദ്ധമാണെന്ന തിരിച്ചറിവാണ് ആമേരി തറവാട്ടുകാരുടെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ കാരണമായത്. ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകള്‍ മൂലം വര്‍ഷങ്ങളായി താന്‍ തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളില്‍ ഈ വര്‍ഷം തനിക്ക് തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതില്‍ കടുത്ത മാനോവിഷമമുണ്ടെന്ന് പെരുവണ്ണാന്‍ പറഞ്ഞു. വിലക്ക് ഒരു വര്‍ഷത്തേക്കെന്നാണ് പറഞ്ഞത്. എന്നാല്‍ അടുത്ത വര്‍ഷം ഈ കാവുകളില്‍ നിന്ന് ക്ഷണിച്ചാലും പോകുന്ന കാര്യം ആലോചിച്ചിട്ടേ തീരുമാനിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

 

Tags: TheyyamStoryNarayana Peruvannan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

Varadyam

കഥ: യുദ്ധം

Varadyam

കഥ: ഫാമിലി സെല്‍ഫി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.