സെലക്ഷന്‍ ഓഗസ്റ്റ് 3 ന് യുപിഎസ്‌സി നടത്തുന്ന പരീക്ഷ വഴി; കേരളത്തില്‍ കൊച്ചി തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങള്‍
വിശദവിവരങ്ങള്‍ www.upsc.gov.in ല്‍
മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം, ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും
ബിരുദക്കാര്‍ക്ക് സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സുകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാം. യുപിഎസ്‌സി ഓഗസ്റ്റ് 3 ന് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ www.upsc.gov.inല്‍ ലഭിക്കും.
പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തിരിക്കണം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും 2025 ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുന്നവരെയും പരിഗണിക്കും.
വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം https://upsc.online.gov.inല്‍ മാര്‍ച്ച് 25 വൈകുന്നേരം 6 മണിവരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 200 രൂപയാണ്. വനിതകള്‍, പട്ടികജാതി/വര്‍ശം എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, വീസ/മാസ്റ്റര്‍/റുപേ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.
അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ്/ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. 2025 ഓഗസ്റ്റ് ഒന്നിന് 20 വയസ്സ് പൂര്‍ത്തിയായിരിക്കണം. 25 വയസ്സ് കവിയരുത്. 2000 ഓഗസ്റ്റ് രണ്ടിനും 2005 ഓഗസ്റ്റ് ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എന്‍സിസി ബി/സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.
എഴുത്തു പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്/കായികക്ഷമത പരീക്ഷ, അഭിമുഖം/പേഴ്‌സണാലിറ്റി ടെസ്റ്റ്/മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങള്‍.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 357 ഒഴിവുകളിലാണ് നിയമനം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 24, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ 204, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 92, ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍-4, സശസ്്ത്രസീമാബാല്‍ (എസ്എസ്ബി) -33 എന്നിങ്ങനെയാണ് ഓരോ സേനകളിലും ലഭ്യമായ ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: