World

അവർ സഹിച്ചതൊന്നും നമ്മൾ മറക്കരുത്; സുനിത വില്യംസിനും ബുച് വിൽമോറിനും സ്വന്തം കൈയ്യിൽ നിന്നു പണം കൊടുക്കുമെന്ന് ട്രംപ്

Published by

വാഷിങ്ടൺ: ബഹിരാകാശത്തു 286 ദിവസം കഴിഞ്ഞ സുനിത വില്യംസിനും ബുച് വിൽമോറിനും അർഹിക്കുന്ന പണം സ്വന്തം പോക്കറ്റിൽ നിന്നാണെങ്കിലും എടുത്തു നൽകുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അവരെ തിരികെകൊണ്ടുവന്ന എലോൺ മസ്കിന് അദ്ദേഹം നന്ദിയും പറഞ്ഞു.

നാസ പ്രതിദിനം $5 എന്ന നിരക്കിൽ മൊത്തം $1,430 ആണ് നൽകുക എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് ട്രംപ് പ്രതികരിച്ചത്. “എന്നോട് ഇക്കാര്യം ആരും പറഞ്ഞില്ല. ആ തുക തീരെ കുറവാണ്. അവർ സഹിച്ചതൊന്നും നമ്മൾ മറക്കരുത്.” നാസ പറയുന്ന തുക ബിസിനസ് ട്രിപ്പിനുള്ളതാണ്. വില്യംസും വിൽമോറും അവരുടേതല്ലാത്ത തെറ്റിനു കഷ്ടപ്പെടേണ്ടി വന്നവരാണ്. നാസ പക്ഷെ ആ പരിഗണന നൽകുന്നില്ല. അവർ ഫെഡറൽ ജീവനക്കാർ എന്ന നിലയിൽ യാത്ര പോയവരാണ് എന്നാണ് നാസയുടെ വാദമെന്നും ട്രംപ് പറഞ്ഞു.

“അവർ അവിടെ കാപ്സ്യൂളിൽ ആയിരുന്നെങ്കിലും, ഒൻപതോ പത്തോ മാസങ്ങൾക്ക് ശേഷം ശരീരം വഷളാകാൻ തുടങ്ങും, പതിനാലോ പതിനഞ്ചോ മാസങ്ങൾക്ക് ശേഷം അത് വളരെ മോശമാകും… നമുക്ക് എലോൺ ഇല്ലെങ്കിൽ, അവർ വളരെക്കാലം അവിടെ കുടുങ്ങിക്കിടക്കാം. മറ്റാരാണ് അവരെ കൊണ്ടുവരാൻ പോകുന്നത്? ഞാൻ അദ്ദേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു,” യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by