ബെംഗളൂരു: ആര്‍എസ്എസ് നേതൃത്വത്തില്‍ രാജ്യത്താകെ 89,706 സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖില ഭാരതീയ പ്രതിനിധിസഭയിലെ വാര്‍ഷിക റിപ്പോര്‍ട്ട്. അതില്‍ 40,920 വിദ്യാഭ്യാസ മേഖലയിലാണ്. 17461 എണ്ണം ആരോഗ്യ മേഖലയിലും 10,779 എണ്ണം സ്വാശ്രയ മേഖലയിലും. മറ്റ് സേവാ പ്രവര്‍ത്തനങ്ങള്‍ 20,546 എണ്ണമാണ്.
സേവാപ്രവര്‍ത്തനങ്ങളെ കൂടാതെ ഗ്രാമവികാസം, ഗോസംരക്ഷണം, സാമാജിക സമരസത തുടങ്ങിയ മേഖലകളിലും സംഘം പ്രത്യേക ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നു. 1084 കേന്ദ്രങ്ങളില്‍ ക്ഷേത്രപ്രവേശന വിലക്കും പൊതുജലാശയത്തില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ഉള്ള തടസവും അടക്കമുള്ള അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. 260 ലേറെ സ്ഥലങ്ങളില്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊരുക്കി പ്രവര്‍ത്തിക്കാനും സ്വയംസേവകര്‍ക്ക് കഴിഞ്ഞു.
പ്രയാഗ്രാജിലെ മഹാകുംഭമേള ഭാരതത്തിന്റെ ആത്മീയപൈതൃകത്തിന്റെയും സാംസ്കാരികതയുടെയും വിസ്മയകരമായ കാഴ്ചയാണ് തുറന്നിട്ടതെന്നും അതിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തിനിടെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
മഹാകുംഭമേളയില്‍ സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന നേത്രകുംഭ ശ്രദ്ധേയമായിരുന്നു. സൗജന്യ നേത്രപരിശോധനയിലൂടെ 2,37,964 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. 1,63,652 പേര്‍ക്ക് കണ്ണടയും 17,069 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി നല്കി. 53 ദിവസം തുടര്‍ന്ന ഈ സേവാ പ്രവര്‍ത്തനത്തില്‍ 300 നേത്രരോഗവിദഗ്ധരും 2800 പ്രവര്‍ത്തകരും പങ്കെടുത്തു.
കുംഭമേളയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംഘടിപ്പിച്ച ഒരു പാത്രം ഒരു സഞ്ചി കാമ്പയിനും ശ്രദ്ധേയമായി. സംഘം നേതൃത്വം നല്കുന്ന പര്യാവരണ്‍ സംരക്ഷണ ഗതിവിധി രാജ്യത്തെ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. 7258 കേന്ദ്രങ്ങളില്‍ നിന്ന് 14,17,064 സ്റ്റീല്‍ പ്ലേറ്റുകളും 13,46,128 തുണി സഞ്ചികളുമാണ് ഇതിനായി സമാഹരിച്ചത്. 2241 സ്ഥാപനങ്ങളും സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: