ഐപിഎലിന്റെ പ്രഥമ സീസണില്‍ മുത്തമിട്ട ടീം ആണ് രാജസ്ഥാന്‍ റോയല്‍സ്. പിന്നീട് ഇതേവരെ ജേതാക്കളായിട്ടില്ല. 2021ല്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ക്യാപ്റ്റനായ ശേഷം 2022ല്‍ ടീം ഫൈനലിലെത്തിയിരുന്നു. പക്ഷെ കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ജേതാക്കളായി.
കഴിഞ്ഞ വര്‍ഷം ഐസിസി ട്വന്റി20 ലോക കിരീടം നേടിയ ഭാരത ടീം പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
പ്രഥമ സീസണില്‍ ഇതിഹാസ ലെഗ് സ്പിന്നറായിരുന്ന ഷെയ്ന്‍ വോണിന് കീഴിലാണ് രാജസ്ഥാന്‍ കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: