ബംഗളൂരു: സര്‍ക്കാരിന്റെ നിര്‍മ്മാണ കരാറുകളില്‍ നാലുശതമാനം മുസ്ലിം കരാറുകാര്‍ക്ക് നല്കാന് സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച 18 ബിജെപി എംഎല്‍എമാരെ കര്‍ണ്ണാടക നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ആറുമാസത്തേക്കാണ് സ്പീക്കര്‍ യു.ടി ഖാദര്‍ സസ്പെന്റ് ചെയ്തത്. മാര്‍ഷലുമാരെ ഉപയോഗിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയ എംഎല്‍എമാരെ ശാരീരികമായി കയ്യേറ്റം ചെയ്തതായും പരാതി ഉയര്‍ന്നു.
ഹണി ട്രാപ്പ് വിവാദത്തില്‍ നാണംകെട്ടു നില്ക്കുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ മുസ്ലിം സംവരണ വിഷയത്തിലും പ്രതിരോധത്തിലാണ്. തന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നതായി കര്‍ണ്ണാടക സഹകരണ മന്ത്രി കെ. എന്‍ രാജണ്ണ ആരോപിച്ചതോടെ നിയമസഭ രാവിലെ മുതല്‍ പ്രക്ഷുബ്ദമായിരുന്നു. സഭാംഗങ്ങളായ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം ഉയരുന്നതായും സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും പ്രതിപക്ഷ നേതാവ് ആര് അശോക ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം നടക്കുന്നതായും ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: