ന്യൂഡൽഹി : ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ ഭീകരമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം . സിറിയയിൽ ക്രിസ്ത്യാനികളും തൊട്ടടുത്ത ബംഗ്ലാദേശിൽ ഹിന്ദുക്കളും കൂട്ടക്കൊല ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴും മൗനം പാലിച്ച പ്രിയങ്ക ഇപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്നതാണോ എന്നാണ് ചോദ്യം .
ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയപ്പോൾ ഇമ്മാതിരി പ്രസ്താവന കണ്ടില്ലല്ലോ…. അവരുടെ ജീവന് വിലയില്ലേ?? ഇനി ഹമാസ് ഭീകരർ കൊന്ന ഇസ്രായേലികളുടെ ജീവൻ നിങ്ങൾ കണ്ടില്ലേ? പലസ്തീനിലെ മുസ്ലിങ്ങളുടെ ജീവന് മാത്രമേ നിങ്ങൾക്ക് വിലയുള്ളോ? ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ് സ്വാഹാ ( Zero ) ആകുമെന്ന കാര്യം 100% ഉറപ്പ്. ‘ എന്നാണ് ചിലർ പറയുന്നത് .
ക്രിസ്ത്യൻ സംഘടനയായ കാസയും പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തി . ‘ സിറിയയിൽ ക്രിസ്ത്യാനികളും തൊട്ടടുത്ത ബംഗ്ലാദേശിൽ ഹിന്ദുക്കളും കൂട്ടക്കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഒക്ടോബർ ഏഴാം തീയതി ഇസ്രയേലിൽ കടന്നു കയറി നിരപരാധികളായ വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ 1200 ഓളം പേരെ കൂട്ടക്കൊല നടത്തുകയും ഇവളെപ്പോലെയുള്ള സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തപ്പോഴും മോളി ഉറക്കത്തിലായിരുന്നു.വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രബുദ്ധ അടിമകൾക്ക് അഭിമാനിക്കാം.‘ – എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: