India

നോമ്പ് തുറയ്‌ക്കെത്തി , ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞിട്ട് രക്ഷപെടാൻ ശ്രമം : യാസിർ നെസരാഗിയെ ഓടിച്ചിട്ട് പിടിച്ച് തല്ലിച്ചതച്ച് നാട്ടുകാർ

Published by

ബെംഗളുരു : ബെലഗാവിയിലെ അശ്വത്ഥാമ ക്ഷേത്രത്തിൽ കല്ലെറിഞ്ഞ മുസ്ലീം യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു. ബെലഗാവിയിൽ പാംഗുൽ ഗലിയിലെ അശ്വത്ഥാമ ക്ഷേത്രത്തിന് നേരെയാണ് യാസിർ നെസരാഗി എന്ന 19 കാരൻ കല്ലെറിഞ്ഞത് .

റംസാൻ നോമ്പ് തുറയ്‌ക്ക് പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ മുതലെടുത്താണ് യാസിർ ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയത് . കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച യാസിറെ ആളുകൾ ഓടിച്ചിട്ട് പിടികൂടി . തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. പിന്നീട് ഇയാളെ പോലീസിന് കൈമാറി.

സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസിന്റെ വേഗത്തിലുള്ള നടപടിയാണ് സ്ഥിതി ശാന്തമാക്കിയത്. അനിഷ്ടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിന് ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by